Narendra Modi | Photo: PTI
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടുന്നതില്‍ ആരോഗ്യസേതു ആപ്പ് നിര്‍ണായ പങ്ക് വഹിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സൃഷ്ടിച്ച സാങ്കേതിക മാര്‍ഗങ്ങള്‍ കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ പ്രധാന പങ്കുവഹിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പുതിയ തലമുറയാണ് ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഭോക്താക്കളെന്നും ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും അവരെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റയും ഡെമോഗ്രാഫിക് ഡിവിഡന്റും ഇന്ത്യയ്ക്ക് ഒരു വലിയ അവസരമാണ് സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ യുവാക്കള്‍ ഡിജിറ്റല്‍ ശാക്തീകരണത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ഡിജിറ്റല്‍ ഇന്ത്യ ദിനത്തോടനുബന്ധിച്ച് വെര്‍ച്വല്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കാന്‍ സഹായിച്ചു. പകര്‍ച്ചവ്യാധി സമയത്ത് ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
Content Highlights: Aarogya Setu app played key role in containing spread of Covid-19 pandemic, says PM Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..