isudan gadhvi, gopal italia Photo | PTI, ANI
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനായ ആഹ്ലാദത്തിലും എഎപിക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടേയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റേയും തോല്‍വി തിരിച്ചടിയായി
ഗുജറാത്തിലെ എ.എ.പി. അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ കതര്‍ഗാമിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗധ്വി ഖംബാലിയയിലും തോറ്റു. അതേസമയം എ.എ.പി. രണ്ട് സീറ്റില്‍ വിജയിച്ചു. രണ്ട് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
കതര്‍ഗാമില്‍ 55713 വോട്ടുകളാണ് ഗോപാല്‍ ഇറ്റാലിയ നേടിയത്. ഇവിടെ 1,20,505 വോട്ടു നേടിയ ബി.ജെ.പി.യുടെ വിനോദ്ബായ് അമര്‍ഷിഭായ് മൊറാദിയയാണ് മുന്നിട്ടുനില്‍ക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരിയ കല്‍പേഷ് ഹര്‍ജിവാന്‍ഭായിക്ക് 26,807 വോട്ടുകളേ മണ്ഡലത്തില്‍ നേടാനായുള്ളൂ.
ഖംബാലിയയില്‍ ഇസുദാന്‍ ഗധ്വി നേടിയത് 59,089 വോട്ടുകളാണ്. ബി.ജെ.പി. സ്ഥാനാര്‍ഥി അയാര്‍ മുലുഭായ് ഹര്ദേശ്ഭായിക്ക് ലഭിച്ചത് 77,834 വോട്ടുകള്‍. കോണ്‍ഗ്രസിന്റെ അഹിര്‍ വിക്രംഭായ് 44,715 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്.
നിലവില്‍ ഗുജറാത്തില്‍ 158 സീറ്റുകളില്‍ ബി.ജെ.പി. മുന്നിട്ടുനില്‍ക്കുകയാണ്. കോണ്‍ഗ്രസ് 16-ഉം എ.എ.പി. നാലും സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു.
Content Highlights: aaps cm face isudan gadhvi and party president gopal italia failed in gujarat assembly election
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..