സിസോദിയ സി.ബി.ഐയ്ക്ക് മുന്നില്‍; പ്രതിഷേധിച്ച് AAP പ്രവര്‍ത്തകര്‍, എം.പി. ഉള്‍പ്പെടെ കസ്റ്റഡിയില്‍


എ.എ.പി. എം.പി. സഞ്ജയ് സിങ്ങിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നു| Photo: https://twitter.com/AamAadmiParty

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ. ചോദ്യംചെയ്യുന്നതില്‍ പ്രതിഷേധിച്ച് എ.എ.പി. പ്രവര്‍ത്തകര്‍. സി.ബി.ഐ. ഓഫീസിനു പുറത്തായിരുന്നു ഇവരുടെ പ്രതിഷേധം. തുടര്‍ന്ന് എ.എ.പി. എം.പി. സഞ്ജയ് സിങ് ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

സി.ബി.ഐ. തന്നെ അറസ്റ്റ് ചെയ്യുമെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് പോകുന്നതില്‍നിന്ന് തടയാനുള്ള ബി.ജെ.പി. പദ്ധതിയാണിതെന്നും നേരത്തെ സിസോദിയ പറഞ്ഞിരുന്നു. തുറന്ന കാറില്‍ റോഡ് ഷോ നടത്തിയായിരുന്നു ചോദ്യംചെയ്യലിന് ഹാജരാകാന്‍ സിസോദിയ സി.ബി.ഐ. ഓഫീസിലേക്ക് എത്തിയത്. പലയിടത്തും വാഹനം നിര്‍ത്തുകയും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്ത അദ്ദേഹം, രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സ്മാരകത്തിലും പോയിരുന്നു.അതേസമയം, സിസോദിയയുടെ റോഡ് ഷോയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. രംഗത്തെത്തിയിട്ടുണ്ട്. അഴിമതിയില്‍ ലോകകപ്പ് നേടിയതു പോലെയുണ്ട് റോഡ് ഷോ എന്നായിരുന്നു ബി.ജെ.പിയുടെ വിമര്‍ശനം.

മനീഷ് സിസോദിയയോട് ചോദിക്കാനുള്ള ചോദ്യങ്ങളുടെ പട്ടിക സി.ബി.ഐ. തയ്യാറാക്കിയിട്ടുണ്ടെന്നും വിവിധ ഘട്ടങ്ങളായാണ് ഇവ ആരായുകയെന്നും അന്വേഷണ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ശേഖരിച്ച തെളിവുകളും 'മദ്യ അഴിമതി'യില്‍ കുറ്റാരോപിതരായവരുടെ മൊഴികളും സിസോദിയയ്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുമെന്നും സി.ബി.ഐ. വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

2021-22 വര്‍ഷത്തേക്കുള്ള ഡല്‍ഹി എക്‌സൈസ് നയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ആരോപണത്തിനു പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത കേസില്‍ സിസോദിയ ഉള്‍പ്പെടെ 15 ആളുകളും സ്ഥാപനങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ സിസോദിയയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു.

Content Highlights: aap workers stages protest outside cbi office as agency questions manish sisodia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented