ന്യൂഡല്‍ഹി: മെട്രോ നിരക്ക് വര്‍ധനവിനെതിരേ വ്യാപക പ്രക്ഷോഭത്തിന് എഎപി. ഇതിന്റെ ഭാഗമായി ബുധനാഴ്ച മുതല്‍ മെട്രോ ഫെയര്‍ സത്യാഗ്രഹം ആരംഭിക്കുമെന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.
മെട്രോ നിരക്ക് വര്‍ധനയെ എഎപി ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, ഈ എതിര്‍പ്പ് മറികടന്നാണ് ഡിഎംആര്‍സിയുടെ നടപടി. ഈ വര്‍ഷം രണ്ടാം തവണയാണ് മെട്രോ നിരക്ക് ഉയര്‍ത്തുന്നത്.
മെട്രോ നിരക്ക് ഉയര്‍ത്തുന്നത് യൂബര്‍, ഒല തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ സഹായിക്കും. ഇപ്പോള്‍ മെട്രോ നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇത്തരം ടാക്സികള്‍ ഇടാക്കുന്നതെന്ന് എഎപി കണ്‍വീനര്‍ ഗോപാല്‍ റായ് അറിയിച്ചു.
ഡിഎംആര്‍സിയുടെ ഈ നടപടിക്കെതിരേ ബുധനാഴ്ച വൈകുന്നേരം നാല് മുതല്‍ ഡല്‍ഹിയിലെ എല്ലാ മെട്രോ സ്റ്റേഷനിലും സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിന്നീട് വ്യാഴം, വെള്ളി ദിവസങ്ങളിലും സമരം സമര പരിപാടികള്‍ തുടരും.
മെട്രോ ചാര്‍ജ് വര്‍ധന ഓണ്‍ലൈന്‍ ടാക്സി കമ്പനികളെ സഹായിക്കാനാണെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോപിച്ചിരുന്നു.