ഛത്തീസ്ഗഢില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് എഎപി; 40,000 പേരുടെ റാലി നാളെ കര്‍ണാടകയില്‍


നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തിലും സജീവമാകാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി

പ്രതീകാത്മക ചിത്രം | PTI

റായ്പുര്‍: 2023 ലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഛത്തീസ്ഗഢില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രിയും എഎപി നേതാവുമായ ഗോപാല്‍ റായ്. റായ്പുരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഛത്തീസ്ഗഢിലും എഎപി സര്‍ക്കാര്‍ രൂപീകരിക്കും. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ഛത്തീസ്ഗഢും പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് പാര്‍ട്ടി. റായ്പുരിലും ബിലാസ്പുരിലും എഎപിയുടെ വിജയ റാലികള്‍ നടക്കും"- ഗോപാല്‍ റായ് പറഞ്ഞു. ' നാം മാറ്റും ഛത്തീസ്ഗഢിനെ' എഎപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യവും അദ്ദേഹം പ്രകാശനം ചെയ്തു.

മെയ് 25 മുതല്‍ ജൂണ്‍ 25 വരെ സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും എഎപി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യും. ഛത്തീസ്ഗഢിനെ അഴിമതി പിടികൂടിയിരിക്കയാണ്. ജീവനക്കാരുടെ നിയമനങ്ങള്‍ക്കും സ്ഥലംമാറ്റത്തിനും പോലും പണം വാങ്ങിയാണ് നടക്കുന്നതെന്ന് ഗോപാല്‍ റായ് ആരോപിച്ചു.

ആദിവാസി വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നു പോലും നടപ്പിലായിട്ടില്ല. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും ജനങ്ങള്‍ പല അവസരങ്ങള്‍ നല്‍കി കഴിഞ്ഞു. ഇത്തവണ ജനങ്ങള്‍ എഎപിക്കാണ് അവസരം നല്‍കുകയെന്നും ഗോപാല്‍ റായ് പറഞ്ഞു.

അതേ സമയം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകത്തിലും സജീവമാകാനുള്ള ശ്രമത്തിലാണ് എ.എ.പി. ബെംഗളൂരുവില്‍ വ്യാഴാഴ്ച നടക്കുന്ന കര്‍ഷറാലിയില്‍ പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാളിനെ തന്നെ പങ്കെടുപ്പിച്ചാണ് പാര്‍ട്ടി കര്‍ണാടകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുന്നത്. കര്‍ഷകര്‍ ഉള്‍പ്പടെ 40000 പേര്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് അവകാശവാദം.

Content Highlights: AAP to form government in Chhattisgarh after 2023 Assembly polls: Gopal RaiChhattisgarh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented