രാഘവ് ഛദ്ധ | Photo: ANI
ചണ്ഡീഗഡ്: പഞ്ചാബില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. സംസ്ഥാനത്തെ 117 മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഎപി നേതാവ് രാഘവ് ഛദ്ധ അറിയിച്ചു. ശിരോമണി അകാലിദള്‍ ഉള്‍പ്പെടെയുള്ള ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുക്ത്‌സര്‍ ഗുര്‍മീത് സിങ് പാര്‍ട്ടി വിട്ട് എ.എ.പിയില്‍ ചേര്‍ന്നു. പഞ്ചാബില്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും ചദ്ധ ട്വീറ്റ് ചെയ്തിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായിരിക്കും പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക. എഎപി അധികാരത്തിലെത്തിയാല്‍ പഞ്ചാബിലെ വൈദ്യുതി ക്ഷാമം പരിഹരിക്കുമെന്നും എല്ലാ കുടുംബങ്ങള്‍ക്കും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: AAP to contest in all 117 seats in Punjab poll
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..