courtesy; PTI
ന്യൂഡല്‍ഹി: എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെ അധ്യാപകര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയ നടപടിയെ വിമര്‍ശിച്ച ബിജെപിക്ക് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി രംഗത്ത്. സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അധ്യാപകരെ ക്ഷണിച്ചതാണ്, നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അവരോട് ആജ്ഞാപിച്ചതല്ലെന്ന് എഎപി നേതാവ് ജാസ്മിന്‍ ഷാ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡല്‍ഹിയിലുണ്ടായ പരിവര്‍ത്തനങ്ങളുടെ ശില്‍പികളാണ് ഡല്‍ഹിയിലെ അധ്യാപകരും പ്രിന്‍സിപ്പല്‍മാരും. ഞായറാഴ്ച രാംലീല മൈതാനത്ത് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രത്യേക ക്ഷണം അധ്യാപകര്‍ അര്‍ഹിക്കുന്നുണ്ടെന്നും ജാസ്മിന്‍ ഷാ ട്വിറ്ററിലൂടെ പറഞ്ഞു.
സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുള്ള ഈ നടപടി എഎപി നേതൃത്വം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുന്‍ ബിജെപി അധ്യക്ഷന്‍ വിജേന്ദര്‍ ഗുപ്ത ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് ജാസ്മിന്‍ ഷാ ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ വിശദീകരിച്ചത്.
ഡല്‍ഹിയുടെ വികസനത്തിന് ചുക്കാന്‍പിടിച്ചവരെയെല്ലാം കെജരിവാള്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് മുതിര്‍ന്ന എഎപി നേതാവ് മനീഷ് സിസോദിയയും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ചടങ്ങിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന അധ്യാപകരെ സ്വാഗതം ചെയ്യുന്നതായും വരാന്‍ സാധിച്ചില്ലെങ്കില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തിരുന്നു.
content highlights; AAP Snaps at Oppn amid Row for Telling Teachers to Attend Kejriwal's Swearing-in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..