സിബിഐ റെയ്ഡിനുശേഷം ഗുജറാത്തില്‍ എഎപിയുടെ വോട്ട്‌ഷെയര്‍ നാല് ശതമാനം കൂടി - കെജ്‌രിവാള്‍


ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തിലെ ക്രമക്കേട് ആരോപിച്ച് സിസോദിയയുടെ താമസ സ്ഥലമടക്കം 31 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്.

അരവിന്ദ് കെജ്രിവാൾ | ചിത്രം: PTI

ന്യൂഡല്‍ഹി: ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ സി.ബി.ഐ റെയ്ഡ് നടന്ന ശേഷം ഗുജറാത്തില്‍ എ.എ.പിയുടെ വോട്ട് ഷെയര്‍ നാല് ശതമാനം വര്‍ധിച്ചതായി അരവിന്ദ് കെജ്‌രിവാള്‍. അറസ്റ്റ് ചെയ്യുമ്പോഴേക്കും അത് ആറ് ശതമാനമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയത്തിലെ ക്രമക്കേട് ആരോപിച്ച് സിസോദിയയുടെ താമസ സ്ഥലമടക്കം 31 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്. സിസോദിയ അടക്കം 15 പേരെ ചേര്‍ത്ത് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിരുന്നു.

'സിസോദിയക്കെതിരേ ചുമത്തിയിരിക്കുന്നത് വ്യാജ കേസാണ്. അദ്ദേഹം അന്വേഷണത്തെ സ്വാഗതം ചെയ്തതാണ്. അപകീര്‍ത്തിപ്പെടുത്തി ഭീഷണിപ്പെടുത്താമെന്ന് നോക്കേണ്ട. സിസോദിയെ അറസ്റ്റ് ചെയ്യാന്‍ സിബിഐക്ക് മുകളില്‍ വലിയ സമ്മര്‍ദമാണുള്ളത്' - അദ്ദേഹം ആരോപിച്ചു.

എം.എല്‍.എമാരെ വിലയ്ക്ക് വാങ്ങാന്‍ ബിജെപി 20 കോടിമുതല്‍ 50 കോടി വരെ ചിലവഴിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും പണിയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോയെന്നും കെജ്‌രിവാള്‍ ചോദിച്ചു. എന്റെ രണ്ട് കുട്ടികളും ഐ.ഐ.ടിയില്‍ പഠിച്ചതാണ്. ഇതേ വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കണമെന്നാണ് എന്റെ ആഗ്രഹമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

Content Highlights: AAP's vote share up by 4% in Gujarat since CBI raid on Manish Sisodia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented