സത്യേന്ദർ ജെയിൻ | Photo: Twitter/ Mohit Bakshi B
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ആരോഗ്യനില വഷളായതിനെത്തുര്‍ന്ന് ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. ആദ്യം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സത്യേന്ദര്‍ ജെയിനിനെ, ശ്വസനസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പിന്നീട് ലോക് നായക് ജയ്പ്രകാശ് ആശുപത്രിയിലേക്ക് മാറ്റി.
ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തേ ശുചിമുറിയില്‍ വീണതിനെത്തുടര്‍ന്ന് ജെയിനിനെ തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ നട്ടെല്ലിന് പരിക്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി സത്യേന്ദര്‍ ജെയിന്‍ തടവില്‍ തുടരുകയാണ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ശാരീരികമായി ദുര്‍ബലനായ ജെയിനിന്റെ അരയ്ക്ക് ചുറ്റും ബെല്‍റ്റ് ഇട്ടിട്ടുണ്ട്. അറസ്റ്റിന് ശേഷം അദ്ദേഹത്തിന്‍റെ ഭാരം 35 കിലോയോളം കുറഞ്ഞുവെന്നും ഉറക്കത്തിനിടെ ശ്വാസതടസമനുഭവപ്പെടുന്നതിനാല്‍ ശ്വസനസഹായിയില്ലാതെ അദ്ദേഹത്തിന് ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും നേരത്തേ ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു.
ജെയിനിന്റെ ആരോഗ്യനിലയില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ആശങ്ക രേഖപ്പെടുത്തി. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഏറ്റവും നല്ല ചികിത്സയും ആരോഗ്യവും നല്‍കാന്‍ രാപ്പകല്‍ അധ്വാനിച്ചൊരാളെ ശിക്ഷിക്കണമെന്ന് ഒരു ഏകാധിപതി ഉറച്ചതീരുമാനമെടുത്തിരിക്കുന്നുവെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. ജെയിനിന് എത്രയും പെട്ടെന്ന് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്താന്‍ സാധിക്കട്ടേയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Content Highlights: AAP's Satyendar Jain collapses in Tihar Jail, hospitalised
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..