അഖിലേഷ് യാദവ്, സഞ്ജയ് സിങ്
ലക്‌നൗ: ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും സഖ്യത്തിനൊരുങ്ങുന്നതായി സൂചനകള്‍. ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്ങും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവും തമ്മില്‍ ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ അഭ്യൂഹങ്ങള്‍ സജീവമാക്കിയത്.
കൂടിക്കാഴ്ചയില്‍ പൊതുവായ രാഷ്ട്രീയ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ചയായതെന്നാണ് രാജ്യസഭ എം.പിയും എ.എ.പി നേതാവുമായ സഞ്ജയ് സിങ് പ്രതികരിച്ചത്. സഖ്യത്തിനെ കുറിച്ച് സൂചനകളൊന്നും നല്‍കിയില്ലെങ്കിലും രണ്ട് പാര്‍ട്ടികള്‍ക്കും പൊതുവായ ലക്ഷ്യമാണുള്ളതെന്ന് സഞ്ജയ് സിങ് വ്യക്തമാക്കി.
ചെറുപാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് അധികാരത്തില്‍ തിരിച്ചെത്തുക എന്ന സമീപനമാണ് നിലവില്‍ സമാജ്‌വാദി പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടിയുമായി എസ്.പി മുന്നണി ധാരണയിലെത്തിയതായാണ് വിവരം. സീറ്റ് വിഭജനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
ഈ കാര്യത്തിലും സ്ഥിരീകരണം നല്‍കാന്‍ ഇരുപാര്‍ട്ടികളും തയ്യാറായിരുന്നില്ല. എന്നാല്‍ മുന്നണി ബന്ധം സൂചിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകള്‍ അഖിലേഷ് യാദവും ആര്‍.എല്‍.ഡി തലവന്‍ ജയന്ത് ചൗധരിയും പോസ്റ്റ് ചെയ്തിരുന്നു. എല്ലാ പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ ഉടന്‍ പൂര്‍ത്തീകരിച്ച് മുന്നണി ഉടന്‍ തന്നെ പ്രഖ്യാപിക്കാനാണ് അഖിലേഷിന്റെ നീക്കം.
Content Highlights: AAP's Sanjay Singh meets Akhilesh, hints at alliance with Samajwadi Party
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..