ഗുജറാത്തില്‍ നാടകീയത; ബിജെപി തട്ടിക്കൊണ്ടുപോയെന്ന് എഎപി ആരോപിച്ച സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു


രാഘവ് ഛദ്ദ പുറത്തുവിട്ട വീഡിയോയിലെ ദൃശ്യങ്ങൾ

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നാടകീയ നീക്കങ്ങള്‍. സൂറത്ത് ഈസ്റ്റിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി നാടകീയമായി പത്രിക പിന്‍വലിച്ചു. കാണാതായെന്നും ബിജെപി തട്ടിക്കൊണ്ടുപോയെന്നും ഉന്നത എഎപി നേതാക്കള്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് വന്‍സുരക്ഷാ സന്നാഹത്തോടെ എഎപി സ്ഥാനാര്‍ഥിയായ കാഞ്ചന്‍ ജരിവാല നാമനിര്‍ദേശ പത്രിക പിന്‍വലിച്ചത്.

അദ്ദേഹം പത്രിക പിന്‍വലിക്കാനെത്തുന്നതിന്റെ വീഡിയോ എഎപി ദേശീയ വക്താവ് രാഘവ് ഛദ്ദ ട്വിറ്ററില്‍ പങ്കുവെച്ചു. പോലീസ് ഉദ്യോഗസ്ഥരും മറ്റു ചില ആളുകളും അദ്ദേഹത്തെ വലയം ചെയ്തിട്ടുണ്ടായിരുന്നു. 'പോലീസും ബിജെപി ഗുണ്ടകളും ചേര്‍ന്ന്, ഞങ്ങളുടെ സൂറത്ത് ഈസ്റ്റ് സ്ഥാനാര്‍ത്ഥി കാഞ്ചന്‍ ജരിവാലയെ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ ഓഫിസിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചത് എങ്ങനെയെന്ന് കാണുക' ചദ്ദ ഒരു ട്വീറ്റില്‍ കുറിച്ചു. 'സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ്' എന്ന പദം ഒരു തമാശയായി മാറിയിരിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ബുധനാഴ്ച രാവിലെ കെജ്‌രിവാള്‍ അടക്കമുള്ള നേതാക്കളാണ് സ്ഥാനാര്‍ഥിയെ ബിജെപിക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് രംഗത്തെത്തിയത്‌. രാവിലെ വാര്‍ത്താസമ്മേളനം നടത്തി രാഘവ് ഛദ്ദയാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. ജരിവാലയെയും കുടുംബത്തേയും അഞ്ജാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്ന് ഛദ്ദ ആരോപിച്ചത്.

ആദ്യം കാഞ്ചന്‍ ജരിവാലയുടെ നാമനിര്‍ദേശ പത്രിക തള്ളുന്നതിനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിയത്. അതില്‍ അവര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. ഇന്നലെ ഉച്ച മുതല്‍ സ്ഥാനാര്‍ഥിയെ കാണാനില്ലെന്നും ഛദ്ദ പറയുകയുണ്ടായി. പിന്നാലെ ഇതേ ആരോപണം ഉന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തി.

എന്നാല്‍ ബിജെപി ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. 'ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനശ്രദ്ധ പിടിച്ചുപറ്റാന്‍ എഎപി തീവ്രശ്രമം നടത്തുകയാണ്. അവരുടെ സ്ഥാനാര്‍ത്ഥിയെയോ കുടുംബാംഗങ്ങളെയോ കാണാതായാല്‍ അവര്‍ ആദ്യം പരാതി നല്‍കട്ടെ. അന്വേഷണ ഉദ്യോഗസ്ഥര്‍ സത്യം കണ്ടെത്തും. തിരഞ്ഞെടുപ്പില്‍ എഎപി ഏത് നിലയിലേക്കും താഴും' ബിജെപി വക്താക്കള്‍ പറഞ്ഞു.

Content Highlights: AAP's ‘missing’ Gujarat candidate withdraws nomination from Surat East seat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented