Photo: PTI File Photo
ന്യൂഡല്‍ഹി: ആംആദ്മി എംഎല്‍എ അതിഷി മര്‍ലേനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരെ വീട്ടില്‍ ക്വാറന്റീനിലാക്കി. തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അതിഷി.
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ എംഎല്‍എയാണ് അതിഷി മര്‍ലേന വിശേഷ് രവി (കരോള്‍ ബാഗ്), രാജ്കുമാര്‍ ആനന്ദ് (പട്ടേല്‍ നഗര്‍) എന്നിവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിഷിക്ക് പിന്തുണയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ രംഗത്തെത്തി. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ അതിഷി പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും അവര്‍ എത്രയും വേഗം ആരോഗ്യവതിയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കേജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
Content Highlights: AAP's Atishi Marlena Positive For Coronavirus, Third Delhi MLA To Get COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..