ന്യൂഡൽഹി: രാജസ്ഥാനിൽ കോൺഗ്രസ് പാർട്ടിയിൽ ഉടലെടുത്ത പ്രതിസന്ധിയിൽ ബിജെപി-കോൺഗ്രസ് ബന്ധത്തെ പരിഹസിച്ച് ആം ആദ്മി പാർട്ടി. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നം രൂപംമാറി താമരയായി മാറുന്ന ഒരു ചിത്രം പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്താണ് ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തെ ആം ആദ്മി പാർട്ടി പരിഹസിച്ചത്.
കോൺഗ്രസ് സർക്കാറിനെ താഴെയിറക്കാനുള്ള ബിജെപി ഗൂഢാലോചനയിൽ സച്ചിൻ പൈലറ്റ് ഭാഗമായെന്നും സച്ചിന്റെ കൈയ്യലില്ല കാര്യങ്ങൾ, ബിജെപിയാണ് ഇതിന് പിന്നിൽ കളിക്കുന്നതെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത് ആരോപിച്ച മാധ്യമവാർത്ത ഉദ്ധരിച്ചുകൊണ്ടാണ് എ.എ.പി ഈ ചിത്രം പങ്കുവെച്ചത്.
https://t.co/8q3yEIeE6a pic.twitter.com/KVxPadtHmJ
— AAP (@AamAadmiParty) July 14, 2020
കോൺഗ്രസ്-ബിജെപി ബന്ധങ്ങൾ എന്ന തലക്കെട്ടോടെയുള്ള ചിത്രം അടുത്തകാലത്ത് കോൺഗ്രസ് എം.എൽ.എമാരെ ബിജെപി പണം വാഗ്ദാനം ചെയ്ത് പാർട്ടിയിലെക്കെത്തിച്ചു എന്ന പ്രതിപക്ഷ ആരോപണത്തെയും പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നു.
സർക്കാറിനെ താഴെയിറക്കാൻ 15 കോടിവരെ നൽകി കോൺഗ്രസ് എംഎൽഎമാരെ ബിജെപി വിലക്കെടുക്കാൻ ശ്രമിച്ചുവെന്നും ഗഹ്ലോത്ത് നേരത്തെ ആരോപിച്ചിരുന്നു. ചൊവ്വാഴ്ച സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കിയതിന് പിന്നാലെ മധ്യപ്രദേശിൽ ബിജെപിക്കായി കരുക്കള്‍ നീക്കിയ അതേ ടീമാണ് ഇവിടെയും കളിക്കുന്നതെന്നും ഗെഹ്ലോത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി-കോൺഗ്രസ് ബന്ധത്തെ പരിഹസിക്കുന്ന എ.എ.പിയുടെ പ്രതികരണം.
content highlights:AAP On Congress-BJP Relations As Ashok Gehlot Government Nears Collapse