ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം; പിന്നില്‍ BJPയെന്ന് AAP MLA; സ്‌ക്രീന്‍ഷോട്ട് പുറത്തുവിട്ടു


സോംനാഥ് ഭാരതി | Photo - PTI

ന്യൂഡല്‍ഹി: തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി. ഇക്കാര്യത്തില്‍ ബിജെപിയുടെ പങ്കുണ്ടെന്നും മാളവ്യ നഗര്‍ എംഎല്‍എയായ അദ്ദേഹം ആരോപിച്ചു. അപരിചിതയായ സ്ത്രീയുമായുണ്ടായ വാട്‌സ്ആപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു.

'ഇത് എന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഇന്നലെയുണ്ടായ ശ്രമമാണ്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും നടന്നിട്ടില്ല. എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെടുകയാണ്. ഇതിന് പിന്നില്‍ ബിജെപിയാണെന്ന് സംശയമുണ്ട്' - അദ്ദേഹം ട്വീറ്റ് ചെയ്തു.

തങ്ങളുടെ നാല്‍പത് എംഎല്‍എമാരെ 20 കോടി രൂപ വീതം വാഗ്ദാനം നല്‍കി ബിജെപി പക്ഷത്താക്കാന്‍ ശ്രമം നടക്കുന്നുവെന്ന് എഎപി ആരോപണമുയര്‍ത്തിയതിന് പിന്നാലെയാണ് സോമ്‌നാഥ് ഭാരതി സാമൂഹികമാധ്യമത്തിലൂടെ ബിജെപിക്കെതിരെ രംഗത്തെത്തിയത്. എംഎല്‍എമാര്‍ക്ക് ബിജെപി വാഗ്ദാനം ചെയ്ത 800 കോടി രൂപ യുടെ സ്രോതസ്സിനെ കുറിച്ച് എഎപി വക്താവ് സൗരവ് ഭരദ്വാജ് ചോദ്യമുന്നയിക്കുകയും ചെയ്തിരുന്നു.

Content Highlights: AAP, AAP MLA, Somnath Bharti, BJP, honey trap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented