മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാം; ഗുജറാത്തില്‍ പ്രഖ്യാപനവുമായി എഎപി


അരവിന്ദ് കെജ്‌രിവാൾ | Photo : ANI

അഹമ്മദാബാദ്: ജനങ്ങള്‍ക്ക് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാമെന്ന പ്രഖ്യാപനവുമായി ആംആദ്മി പാര്‍ട്ടി. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളാണ് പുതിയ ആശയവുമായി മുന്നോട്ട് വന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഇത്തരമൊരു നീക്കം ആംആദ്മിയില്‍ നിന്നുമുണ്ടായത്. അരവിന്ദ് കെജ്‌രിവാള്‍ നേരിട്ടെത്തിയാണ് ഗുജറാത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത്.

ജനങ്ങള്‍ ഒരു മാറ്റമാഗ്രഹിക്കുന്നുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. വിലക്കയറ്റത്തില്‍ നിന്നും തൊഴിലില്ലായമയില്‍ നിന്നും അവര്‍ക്കൊരു മോചനം വേണം. വിജയ് രൂപാനിയെ കൊണ്ടുവന്നത് ജനങ്ങളോട് ചോദിച്ചിട്ടല്ലായെന്നും തീരുമാനം ഡല്‍ഹിയില്‍ നിന്നായിരുന്നുവെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. എന്നാല്‍ ആംആദ്മിയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരാണ് മുഖ്യമന്ത്രിയാവുകയെന്നും പഞ്ചാബില്‍ നിന്നും ഇക്കാര്യം വ്യക്തമായാതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആംആദ്മി പാര്‍ട്ടി ഗുജറാത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ പോവുകയാണെന്ന് കെജ്‌രിവാള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങള്‍ക്ക് വോട്ടു ചെയ്യാനുള്ള നമ്പരും അദ്ദേഹം കൈമാറി. വാട്സപ്പ് വഴിയും ഇ-മെയില്‍ വഴിയും ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം അറിയിക്കാം. ഈ വര്‍ഷം അവസാനത്തോടെയാണ് ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.

Content Highlights: AAP Launches 'Choose Your Chief Minister' Campaign For Gujarat Election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented