ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഡല്‍ഹിയില്‍ പ്രചാരണം നടത്തുന്നതില്‍നിന്ന് പൂര്‍ണമായും വിലക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ പ്രക്ഷോഭം നടത്തുന്നവര്‍ക്കെതിരെ യോഗി നടത്തിയ പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരിലാണിത്.
കശ്മീരിലെ ഭീകരവാദികളെ പിന്തുണയ്ക്കുന്നവരാണ് ഷഹീന്‍ബാഗില്‍ പ്രക്ഷോഭം നടത്തുകയും ആസാദി മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതെന്ന് യു.പി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ യോഗിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് രംഗത്തെത്തി.
തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്താന്‍ സമയം ചോദിച്ചിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പ്രതികരണവും ലഭിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൂടിക്കാഴ്ചയ്ക്ക് ഇനിയും സമയം അനുവദിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: AAP demands campaign ban on Yogi Adityanath over Shaheen Bagh remark
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..