സീറ്റ് വില്‍പ്പനയെന്ന് ആരോപണം; ഡല്‍ഹിയില്‍ എഎപി നേതാവിനെ പ്രവര്‍ത്തകര്‍ മര്‍ദിച്ചു | വീഡിയോ


ഗുലാബ് സിങ് യാദവിനെ പാർടി പ്രവർത്തകർ മർദിക്കുന്നു | Photo : Screengrab from Twitter Video, ANI

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുലാം സിങ് യാദവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡിസംബര്‍ നാലിന് നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ എഎപി നേതാക്കള്‍ സീറ്റുകള്‍ വില്‍ക്കുന്നു എന്നാരോപിച്ചാണ് അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയിലെ മാട്യാലാ മണ്ഡലം എ.എല്‍.എ.യാണ് യാദവ്.

തിങ്കളാഴ്ച വൈകുന്നേരം പ്രവർത്തകർ പങ്കെടുത്ത യോഗത്തിനിടെയായിരുന്നു അക്രമം. ബി.ജെ.പി. നേതാക്കളാണ് വീഡിയോ പുറത്തുവിട്ടത്. കെജ്രിവാളിന്റെ പാര്‍ട്ടി അഴിമതിയില്‍ മുങ്ങിക്കുളിക്കുകയാണെന്ന ആരോപണത്തോടെ ബിജെപി വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്നുണ്ട്.പ്രവര്‍ത്തകര്‍ എം.എല്‍.എ. കയ്യേറ്റംചെയ്യാന്‍ ശ്രമിക്കുന്നതും തുടര്‍ന്ന് രക്ഷപെട്ടോടാന്‍ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒടുവില്‍ യാദവ് സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്നും പുറമേ മുറിവുകളൊന്നമില്ലെന്നും ദ്വാരക ഡി.സി.പി. എം. ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.

പാർട്ടി പ്രവർത്തകരെ അവഗണിച്ച് നേതാക്കള്‍ പണക്കാര്‍ക്ക് സീറ്റ് വില്‍ക്കുന്നു എന്നതാണ് എഎപിക്കുള്ളിലെ ആരോപണം. എഎപി പ്രവർത്തകയോട് സീറ്റിന് എണ്‍പതിനായിരം രൂപ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതായി ബിജെപി ആരോപിക്കുന്നു.

അതേസമയം, സീറ്റുകള്‍ വിറ്റുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ പാര്‍ട്ടിക്കാരെ സ്വാധീനിച്ച് ബി.ജെ.പി. നടത്തുന്ന നാടകമാണിതെന്നുമാണ് ഗുലാം സിങ് യാദവിന്റെ പ്രതികരണം.

Content Highlights: gulab singh yadav thrashed, aap mla thrashed by workers, accusation of selling tickets for mcd polls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented