ഡല്‍ഹി കലാപം: എഎപി നേതാവിനും പങ്കെന്ന് ആരോപണം, വീഡിയോ പ്രചരിക്കുന്നു


Image grabed from video share by @amitmalviya

ന്യൂഡല്‍ഹി: 34 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവിനും പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്‌റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് ഒപ്പമായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കലാപ ബാധിതമായ മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് നെഹ്‌റു വിഹാര്‍.

താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് ചിലര്‍ നിരവധി തവണ മറ്റുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കലാപകാരികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നും അങ്കിതിന്റെ സഹോദരന്‍ ആരോപിക്കുന്നു.

അതേസമയം രാഷ്ട്രീയ എതിരാളികള്‍ തന്നെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് താഹിര്‍ ഹുസൈന്‍ പറയുന്നു.

തന്നേപ്പറ്റിയുള്ള വാര്‍ത്തകള്‍ തെറ്റാണ്. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയും ചെയ്തു. അതുതന്നെയാണ് ഇവിടെയും നടന്നതെന്ന് താഹിര്‍ തന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

കലാപകാരികള്‍ക്ക് താഹിര്‍ ഒത്താശ ചെയ്യുന്ന രീതിയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ അദ്ദേഹം ധരിച്ചിരുന്ന അതേ വസ്ത്രമാണ് താന്‍ നിരപരാധിയാണെന്ന് വിശദീകരിക്കുന്ന വീഡിയോ സന്ദേശത്തിലും താഹിര്‍ ധരിച്ചിരിക്കുന്നത്.

Content Highlights: AAP corporator Tahir Hussain behind violence and IB official's murder, allege Delhi riot victims

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section
Most Commented