ഗുജറാത്തില്‍ എ.എ.പി. സ്ഥാനാര്‍ത്ഥിയെയും കുടുംബത്തേയും കാണാനില്ല; പിന്നില്‍ ബി.ജെ.പിയെന്ന് കെജ്‌രിവാൾ


അരവിന്ദ് കെജ്‌രിവാൾ | Photo : ANI

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയെയും കുടുംബത്തേയും കാണാനില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സൂറത്ത് (ഈസ്റ്റ്) സ്ഥാനാര്‍ഥി കഞ്ചന്‍ ജാരിവാളിനെയും കുടുംബത്തെയുമാണ് കാണാതായത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാവാമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

"ഞങ്ങളുടെ സ്ഥാനാര്‍ത്ഥി കഞ്ചന്‍ ജാരിവാലയെയും കുടുംബത്തേയും ഇന്നലെ മുതല്‍ കാണാനില്ല. ആദ്യം അദ്ദേഹത്തിന്റെ നോമിനേഷന്‍ തള്ളിക്കളയാന്‍ ബി.ജെ.പി. ശ്രമിച്ചിരുന്നു. എന്നാല്‍, നോമിനേഷന്‍ സ്വീകരിച്ചു. പിന്നീട് നോമിനേഷന്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിച്ചു." കെജ്‌രിവാള്‍ ട്വീറ്റില്‍ പറയുന്നു.



അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണോ എന്നും കെജ്‌രിവാള്‍ ചോദിച്ചു. ജാരിവാലയുടെ തിരോധാനത്തിന് പിന്നില്‍ ബി.ജെ.പിയാണെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ആം ആദ്മി പാർട്ടി ദേശീയ വക്താവും രാജ്യസഭ അംഗവുമായ രാഘവ് ചദ്ദ ആരോപിച്ചു.

ആം ആദ്മി പാര്‍ട്ടിയെ ബി.ജെ.പി. വല്ലാതെ ഭയപ്പെടുന്നുവെന്നും അതാണ് ഗുണ്ടായിസത്തിലേക്ക് കടന്നിരിക്കുന്നതെന്നും ആം ആദ്മി പാര്‍ട്ടിയുടെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഈസുദ്വാന്‍ ഗാധ്വി പറഞ്ഞു. അതേസമയം, ഇത്തരം വ്യാജ ആരോപണങ്ങളിലൂടെ ആം ആദ്മി പാര്‍ട്ടി ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി. പറയുന്നത്‌. സ്ഥാനാര്‍ത്ഥിയെയോ കുടുംബത്തേയോ കാണുന്നില്ലെങ്കില്‍ ആദ്യം അവര്‍ പരാതി നല്‍കട്ടെയെന്നും ബി.ജെ.പി. പറഞ്ഞു.

ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ ഔദ്യോഗികമായി പരാതി നല്‍കുമെന്നും ചദ്ദ പറഞ്ഞു.

Content Highlights: AAP candidate Kanchan Jariwal Gujarat Assembly elections his family has gone missing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented