പാർട്ടിയെ പിളർത്തി BJP അട്ടിമറിക്ക് ശ്രമിക്കുന്നു; പ്രത്യേക സഭാസമ്മേളനം വിളിക്കാനൊരുങ്ങി കെജ്രിവാള്‍


അരവിന്ദ് കെജ്‌രിവാൾ | Photo: ANI

ന്യൂഡല്‍ഹി: ആംആദ്മി പാർട്ടിയെ പിളർത്തി ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണം ശക്തമാകുന്നതിനിടെ വെള്ളിയാഴ്ച പ്രത്യേക സമ്മേളനം ചേരാനൊരുങ്ങി ഡല്‍ഹി നിയമസഭ. മുഖ്യമന്ത്രിയും എ.എ.പി. ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാള്‍ വ്യാഴാഴ്ച എം.എല്‍.എമാരുടെ യോഗം വിളിച്ചു.

ബുധനാഴ്ച വൈകുന്നേരം ചേര്‍ന്ന എ.എ.പി. രാഷ്ട്രീയകാര്യ കമ്മിറ്റി യോഗത്തിനു ശേഷമാണ് കെജ്‌രിവാള്‍ എം.എല്‍.എമാരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചത്. മദ്യനയവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ സി.ബി.ഐ. റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ്, മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ചതു പോലെ ഡല്‍ഹി സര്‍ക്കാരിനെയും വീഴ്ത്താന്‍ ബി.ജെ.പി. ശ്രമിക്കുന്നതായി എ.എ.പി. ആരോപണം ഉയര്‍ത്തിയത്.



മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി. തന്നെ സമീപിച്ചിരുന്നെന്ന് സിസോദിയ പിന്നീട് അവകാശപ്പെടുകയും ചെയ്തിരുന്നു. പാര്‍ട്ടി വിടുന്നപക്ഷം തനിക്കെതിരേയുള്ള എല്ലാ കേസുകളും പിന്‍വലിക്കാമെന്ന വാഗ്ദാനം ലഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭീഷണി നേരിടുന്നുണ്ടെന്നും പാര്‍ട്ടി പിളര്‍ത്താന്‍ പണം വാഗ്ദാനം ചെയ്യപ്പെടുന്നുണ്ടെന്നും ചില എം.എല്‍.എമാര്‍ തന്നോടു വെളിപ്പെടുത്തിയതായി ബുധനാഴ്ച സിസോദിയ പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ഇരുപതുകോടി വീതം നല്‍കാമെന്ന് എം.എല്‍.എമാരായ അജയ് ദത്ത്, സഞ്ജീവ് ഝാ, സോമനാഥ് ഭാരതി, കുല്‍ദീപ് എന്നിവര്‍ക്ക് വാഗ്ദാനം ലഭിച്ചിരുന്നതായി എ.എ.പി. ദേശീയവക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ് ആരോപിച്ചു. മറ്റ് എം.എല്‍.എമാരെ കൂടി കൊണ്ടുവന്നാല്‍ 25 കോടി നല്‍കാമെന്നും ഇവരോടു പറഞ്ഞിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിര്‍ന്ന എ.എ.പി. നേതാവും മുന്‍മന്ത്രിയുമായ സോമനാഥ് ഭാരതിയും ബി.ജെ.പിക്കെതിരേ രംഗത്തെത്തിയിരുന്നു. സിസോദിയയ്‌ക്കെതിരായ കേസുകള്‍ വ്യാജമാണെന്ന് അവര്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ എ.എ.പിയെ വീഴ്ത്താന്‍ മുതിര്‍ന്ന നേതാക്കള്‍ തീരുമാനിച്ചു കഴിഞ്ഞു. എന്തായാലും ഡല്‍ഹി സര്‍ക്കാരിനെ വീഴ്ത്തുമെന്ന് ഒരു ബി.ജെ.പി. നേതാവ് തന്നോടു പറഞ്ഞെന്നു സോമനാഥ് ഭാരതി വ്യക്തമാക്കി.

Content Highlights: aap calls for special session of assembly


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented