കോടികളുടെ കിലുക്കം; ഓപ്പറേഷന്‍ താമരപ്പേടിയില്‍ കെജ്രിവാള്‍ സര്‍ക്കാര്‍


പണം വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമര പയറ്റാന്‍ ബിജെപി ശ്രമിച്ചുവെന്നും പക്ഷെ അതിനെ എ.എ.പി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

അരിവിന്ദ് കെജ്രിവാൾ

ന്യൂഡല്‍ഹി: അഴിമതിക്കെതിരേ ശബ്ദമുയര്‍ത്തി ലോക്പാല്‍ സമരത്തിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ച എ.എ.പിയും ഒടുവില്‍ ബി.ജെ.പി യുടെ ഓപ്പറേഷന്‍ താമരപ്പേടിയില്‍ കുടുങ്ങിയോ എന്ന ചോദ്യമാണ് ഡല്‍ഹിയില്‍ നിന്നും ഉയരുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെ കൂട്ടിയാല്‍ 25 കോടി തരാമെന്നും വാഗ്ദാനം ലഭിച്ചതായി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത് എ.എ.പി നേതൃത്വം തന്നെയാണ്. അല്ലാത്ത പക്ഷം ഇ.ഡി,സി.ബി.ഐ അന്വേഷണത്തെ നേരിടാമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ടെന്ന് പറയുന്നു പാര്‍ട്ടി നേതൃത്വം.

പണം വാഗ്ദാനം ചെയ്ത് ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമര പയറ്റാന്‍ ബിജെപി ശ്രമിച്ചുവെന്നും പക്ഷെ അതിനെ എ.എ.പി പരാജയപ്പെടുത്തിയെന്നും നേതാക്കള്‍ പറയുന്നുണ്ടെങ്കിലും പുതിയ സാഹചര്യങ്ങള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. വിവാദ മദ്യ നയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരേ ഇ.ഡി-സി.ബി.ഐ കുരുക്കുമുറുക്കിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ എ.എ.പി അടിയന്തര യോഗം വിളിച്ചുവെങ്കിലും ഇതിലേക്ക് പല എം.എല്‍.എമാരും എത്താത്തതാണ് എ.എ.പിയെ ആശങ്കയിലാക്കിയിരിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ 40 എം.എല്‍.എമാരാണ് 11 മണിക്ക് തുടങ്ങിയ യോഗത്തില്‍ എത്തിയത്.

കൂറുമാറാന്‍ പണം വാഗ്ദാനം നല്‍കിയെന്ന ആരോപണം ബി.ജെ.പി നിഷേധിക്കുന്നുണ്ട്. പക്ഷെ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് എ.എ.പി. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും ഒടുവില്‍ ഗുജറാത്തിലേക്കും അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയ പദ്ധതികള്‍ക്ക്‌ തുടക്കമിടുമ്പോള്‍ അത് ബി.ജെ.പി നേതൃത്വത്തേ പേടിപ്പിക്കുന്നുണ്ട്. ഗുജറാത്തില്‍ എ.എ.പി ഇതിനിടെ നടത്തിയ പല രാഷ്ട്രീയ പരിപാടികളിലും വലിയ ജനകീയ പങ്കാളിത്തമുണ്ടെന്നതാണ് ബിജെപി-യെ ആശങ്കയിലാക്കുന്നത്.

അപകടം മുന്‍കൂട്ടി കണ്ട് കൊണ്ട് കെജ്‌രിവാളിനെ പൂട്ടാനുള്ള മോദിയുടെ അവസാന അടവെന്ന നിലയ്ക്കാണ് സിസോദിയക്കെതിരേയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ എ.എ.പി കാണുന്നത്. സിബിഐ അന്വേഷണം സത്യേന്തര്‍ ജയിനില്‍ തുടങ്ങി ഒടുവില്‍ സിസോദിയയിലെത്തി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് വിലയിരുത്തുന്നു എ.എ.പി. വിവാദ മദ്യ നയത്തില്‍ സിസോദിയക്കെതിരേ ബി.ജെ.പി അദ്ദേഹത്തിന്റെ മണ്ഡലത്തിലടക്കം ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച പ്രതിഷേധ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കേസില്‍ സിസോദിയയെ പ്രതിയാക്കി എഫ്.ഐ.ആര്‍ ഇട്ടതിന് പിന്നാലെ അറസ്റ്റിനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ വ്യാഴാഴ്ച കെജ്‌രിവാള്‍ അടിയന്തര യോഗം വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചത്. ഏത് നിമിഷവും സിസോദിയയുടെ അറസ്റ്റുണ്ടാവുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമെതിര ഇ.ഡി, സി.ബി.ഐ ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്രം പകപോക്കല്‍ നടപടിയെടുക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയില്‍ കെജ്‌രിവാള്‍ പ്രത്യേക സഭാ സമ്മേളനവും ഇന്ന് വിളിച്ച് ചേര്‍ത്തിട്ടുണ്ടായിരുന്നു. ഇതിനിടെയാണ് യോഗത്തിന് എം.എല്‍.എമാരില്‍ ചിലര്‍ എത്താതിരുന്നത്‌. 70 അംഗ ഡല്‍ഹി നിയമസഭയില്‍ 62 പേരാണ് ആം ആദ്മിക്കുള്ളത്.

എം.എല്‍.എമാര്‍ക്ക് കോടികള്‍ വാഗ്ദാനം നല്‍കിയ ബിജെപി നേതാക്കളുടെ പേര് വെളിപ്പെടുത്തണമെന്നാണ് ബി.ജെ.പി നേതൃത്വം ആവശ്യപ്പെടുന്നത്. പക്ഷെ ഇതിന് എ.എ.പി തയ്യാറായില്ല. ഇതോടെ മദ്യ നയ വിവാദത്തില്‍ നിന്ന് തലയൂരാനാള്ള എ.എ.പിയുടെ അടവാണ് വ്യാജ ആരോപണമന്ന ബി.ജെ.പിയുടെ വാദത്തിനും പ്രധാന്യമേറുകയാണ്.

ഡല്‍ഹി സര്‍ക്കാരിന് 2000 കോടിയുടെ അധിക വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യമിട്ടായിരുന്നു പുതിയ മദ്യ നയത്തിന് ആം ആദ്മി സര്‍ക്കാര്‍ തുടക്കമിട്ടത്. പദ്ധതിയെ നിരവധിപ്പേര്‍ എതിര്‍ത്തു. ഡല്‍ഹി ചീഫ് സെക്രട്ടറി പോലും തെറ്റായ റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ജനറല്‍ ആവശ്യപ്പെട്ടത്. വെറും അന്വേഷണത്തിന് പുറമെ എക്‌സൈസ് മന്ത്രിയായ സിസോദിയയുടെ പങ്കിനെ കുറിച്ചും കൃത്യമായി അന്വേഷിക്കാനായിരുന്നു നിര്‍ദേശം. ഇതോടെയാണ് സിസോദിയുടെ വീട്ടിലടക്കം പരിശോധന നടന്നതും എഫ്.ഐ.ആറിട്ടതും.


Content Highlights: AAP_BJP political fight in delhi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented