Photo: ANI
ന്യൂഡല്‍ഹി: ഗുജറാത്തിലെ ജനങ്ങളുടെ വോട്ടുകള്‍ കൊണ്ട് ആംആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടിയായി മാറിയെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഗുജറാത്തില്‍ എട്ട് സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടി ലീഡ് തുടരുന്നതായുള്ള ഫലം പുറത്തുവരുന്നതിനിടെയാണ് ആംആദ്മി നേതാവ് മനീഷ് സിസോദിയ ഇക്കാര്യം ട്വീറ്റ് ചെയ്തത്.
''ഗുജറാത്തിലെ ജനങ്ങളുടെ വോട്ടുകള്‍ നേടി ആംആദ്മി പാര്‍ട്ടി ഇന്നൊരു ദേശീയപാര്‍ട്ടിയായി മാറുകയാണ്. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും രാഷ്ട്രീയം ദേശീയരാഷ്ട്രീയത്തില്‍ ആദ്യമായി അടയാളപ്പെടുത്തുകയാണ്. ഇതിന് രാജ്യത്തിനാകെ അഭിനന്ദനങ്ങള്‍''- മനീഷ് സിസോദിയ ട്വിറ്ററില്‍ കുറിച്ചു.
ദേശീയപാര്‍ട്ടി പദവി ലഭിക്കാനായി ചുരുങ്ങിയത് നാല് സംസ്ഥാനങ്ങളിലാണ് സംസ്ഥാന പാര്‍ട്ടിയായി അംഗീകാരം ലഭിക്കേണ്ടത്. നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റും ആറ് ശതമാനം വോട്ടും ലഭിച്ചാല്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കും. നിലവില്‍ ഡല്‍ഹി, പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ ആംആദ്മി പാര്‍ട്ടിക്ക് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. ഗുജറാത്തില്‍ കൂടി സംസ്ഥാനപദവി ലഭിക്കുന്നതോടെ ആംആദ്മി പാര്‍ട്ടി ദേശീയപാര്‍ട്ടിയായി മാറും. എക്സിറ്റ് പോളുകളില്‍ പ്രവചിച്ചത് പോലെയുള്ള മുന്നേറ്റം കൈവരിക്കാനായില്ലെങ്കിലും ദേശീയ പദവി ലഭിക്കുന്നത് ദേശീയരാഷ്ട്രീയത്തില്‍ ആംആദ്മിക്ക് കരുത്താകും.
Content Highlights: aam admi party becomes national party manish sisodia tweet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..