അരവിന്ദ് കെജ്‌രിവാൾ | മാതൃഭൂമി
ന്യൂഡൽഹി: അടുത്തവർഷം ആദ്മി പാർട്ടി ആറുസംസ്ഥാനങ്ങളിൽ മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ. പാർട്ടിയുടെ ഒമ്പതാം ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു ദ്ദേഹം.
അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ഉത്തർപ്രദേശ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കാൻ തയ്യാറെടുക്കുന്നത്.
ജനുവരി 26ന് കർഷകർ നടത്തിയ ട്രാക്ടർ റാലി അലങ്കോലപ്പെടുത്തിയത് ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനുവരി 26-ന് തലസ്ഥാനത്ത് സംഭവിച്ചത് ഖേദകരമാണ്. അതിൽ ഉൾപ്പെട്ട നേതാക്കളോ പാർട്ടിയോ കർശന നടപടി നേരിടണം. ടാക്ടർ റാലിക്കിടയിലുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം അവസാനിക്കില്ല.
അന്നത്തെ സംഭവവികാസങ്ങളുടെ പേരിൽ പ്രക്ഷോഭം അവസാനിക്കരുത്. നമ്മളൊരുമിച്ച് കർഷകർക്ക് പിന്തുണ നൽകണം. കർഷകരെ അടുത്തേക്ക് പാർട്ടി പ്രവർത്തകരായല്ല അവർക്കൊപ്പമുളള പൗരന്മാരായാണ് സമീപിക്കേണ്ടതെന്നും അവിടെ രാഷ്ട്രീയം കളിക്കരുതെന്നും കെജ്രിവാൾ പറഞ്ഞു.
കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാഷ്രടപതിയുടെ പ്രസംഗം തന്റെ പാർട്ടി നാളെ ബഹിഷ്കരിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
Content Highlights:Aam Aadmi Party To Fight 6 State Polls Next Year: Arvind Kejriwal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..