ന്യൂഡല്‍ഹി:ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തീവ്രവാദിയെന്ന് വിളിച്ച പര്‍വേഷ് വര്‍മ എം.പിക്കെതിരെ ഡല്‍ഹി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസര്‍ക്ക് ആംആദ്മി പാര്‍ട്ടി പരാതി നല്‍കി. കെജ്‌രിവാളിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് വര്‍മയ്‌ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നും എഎപി ആവശ്യപ്പെട്ടു.
പര്‍വേഷിന്റെ വിദ്വേഷ പരാമര്‍ശത്തോട് വൈകാരികമായാണ് കെജ് രിവാള്‍ പ്രതികരിച്ചത്. 'ഡല്‍ഹിക്ക് വേണ്ടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി രാപകലില്ലാതെ കഠിനാധ്വാനം ചെയ്തിട്ടും അതിനുള്ള പ്രതിഫലമായി ബിജെപി എന്നെ വിളിക്കുന്നത് തീവ്രവാദിയെന്നാണ്. എനിക്ക് വളരെയധികം ദുഃഖമുണ്ട്.' കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ജനുവരി 25-ന് നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് അരവിന്ദ് കെജ്‌രിവാളിനെ പര്‍വേഷ് തീവ്രവാദിയെന്ന് വിശേഷിപ്പിച്ചത്. കെജ്‌രിവാള്‍ തിരികെ അധികാരത്തിലെത്തുകയാണെങ്കില്‍ തെരുവുകള്‍ ഷഹീന്‍ബാഗിലെ ജനങ്ങളെ പോലുള്ളവര്‍ കീഴടക്കുമെന്നും കശ്മീരില്‍ സംഭവിച്ചത് അതാണെന്നും പര്‍വേഷ് പറഞ്ഞു.
'ഹിന്ദു സ്ത്രീകളെ മുസ്ലീം പുരുഷന്മാര്‍ തട്ടിക്കൊണ്ടുപോവുന്നതായ നിരവധി സംഭവങ്ങള്‍ നാം കേള്‍ക്കുന്നുണ്ട്. ഇതിനെതിരെ നടപടികളൊന്നുമെടുത്തിട്ടില്ല. കെജ്‌രിവാളിനെ പോലുള്ള തീവ്രവാദികള്‍ എല്ലായിടത്തും ഒളിച്ചിരിക്കുകയാണ്. നമ്മള്‍ പാകിസ്താനിലെ ഭീകരര്‍ക്കെതിരെയാണോ കെജ്‌രിവാളിനെ പോലുള്ള ഭീകരര്‍ക്കെതിരെയാണോ പോരാടേണ്ടത?' ജനങ്ങളോട് പര്‍വേഷ് ചോദിച്ചു.
എന്നാല്‍ അത്തരമൊരു പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്നാണ് ഇതേകുറിച്ചുള്ള ചോദ്യത്തിന് പര്‍വേഷ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ മറുപടി. അരവിന്ദ് കെജ്‌രിവാളിന് നുണ പറയുന്ന ശീലമുണ്ടെന്നും ഡല്‍ഹിയിലെ ജനങ്ങളെ കെജ് രിവാള്‍ അങ്ങനെയാണ് കബളിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഈ ആഴ്ചയില്‍ പര്‍വേഷ് നടത്തുന്ന രണ്ടാമത്തെ വിവാദ പ്രസ്താവനയാണ് ഇത്. ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് പര്‍വേഷിനെതിരെ ഇലക്ഷന്‍ കമ്മിഷന്‍ അന്വേഷണം നടത്തുന്നുണ്ട്.
Content Highlights: Aam Aadmi Party (AAP) has filed a complaint with Delhi's Chief Electoral Officer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..