ന്യൂഡൽഹി: മറൈൻ ഡ്രൈവിലെ സദ്ദാചാര ഗുണ്ടായിസത്തില്‍ പങ്കാളികളായ കൊച്ചിയിലെ ശിവസേന അംഗങ്ങളെ സസ്‌പെന്‍ഡ് ചെയതെന്ന് ആദിത്യതാക്കറെയുടെ ട്വീറ്റ്. ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടവരെ പാര്‍ട്ടിയിലെ അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്തുവെന്നും ആദിത്യ താക്കറെ അറിയിച്ചു.
'കൊച്ചിയിലെ ശിവസേനക്കാരുടെ നടപടി അനാവശ്യവും നാണക്കേടുമെന്ന്' പറഞ്ഞു കൊണ്ടാണ് ശിവസേനയുടെ യുവ മുഖവും ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യതാക്കറെ ട്വീറ്റ് ചെയ്തത്. തന്റെ ട്വിറ്റര്‍ പേജിലാണ് കേരളത്തിലെ ശിവസേനക്കാര്‍ക്കെതിരെ ആദിത്യ താക്കറെ വിഷയത്തിലെ സ്വന്തം നിലപാട് വ്യക്തമാക്കിയത്.
The said persons involved in the act in Kochi, have been immediately suspended from the Party membership indefinitely. 2/2
— Aaditya Thackeray (@AUThackeray) March 9, 2017
The incident in Kochi, Kerala is shameful and unnecessary. The Party will not shield or endorse such acts. (1/2)..
— Aaditya Thackeray (@AUThackeray) March 9, 2017
നിലവില്‍ ശിവസേനയുടെ യുവ പ്രസ്ഥാനമായ യുവസേനയുടെ നേതാവാണ് ആദിത്യ. പാർട്ടിയുടെ പേരിൽ നടക്കുന്ന ഇത്തരം അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു