
-
മുംബൈ: കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ.
ആധാർ കാർഡും കോവിഡ് പോസിറ്റീവാണെന്ന പരിശോധനാഫലവും കൂടാതെ ഡോക്ടറുടെ കുറിപ്പടിയും ഫോൺ നമ്പറും ഉണ്ടെങ്കിൽ മാത്രമെ ഇനി മഹാരാഷ്ട്രയിൽ നിന്ന് കോവിഡ് രോഗികൾക്കുള്ള മരുന്ന് ലഭിക്കുകയുള്ളു. മരുന്നുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് നടപടി. ഇതേത്തുടർന്ന് കരിഞ്ചന്തയിൽ ആവശ്യമരുന്നുകൾക്ക് വൻ തോതിൽ വില ഉയർന്നിരുന്നു.
കരിഞ്ചന്തയിൽ മരുന്ന് വിൽക്കുന്നതായി പരാതി ലഭിച്ചുവെന്നും വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും മരുന്നുകൾക്ക് അമിത തുക ഈടാക്കിയാൽ ഹെൽപ്പ് ലൈൻ മുഖേന പരാതി ബോധിപ്പിക്കാമെന്നും മന്ത്രി രാജേന്ദ്ര ഷിങ്ക്നെ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.
Content Highlight: Aadhaar, test results must For COVID-19 Drugs
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..