എ.എ റഹീം, ഹിമാങ് രാജ് ഭട്ടാചാര്യ എന്നിവർ ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളന വേദിയിൽ | Photo: Twitter/DYFI - CEC
കൊല്‍ക്കത്ത: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എ.എ റഹീം തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയിലേക്ക് ചിന്ത ജെറോം ഉള്‍പ്പടെ കേരളത്തില്‍ നിന്ന് മൂന്ന് വനിതകളെ തിരഞ്ഞെടുത്തു.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശിയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.
വി.കെ സനോജ്, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി. ഇതില്‍ ജെയ്ക് സി തോമസ് ദേശീയ സെന്റര്‍ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തിക്കുക.
ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്, അരുണ്‍ ബാബു, ഡോ ചിന്ത ജെറോം, ഗ്രീഷ്മ അജയ് ഘോഷ്, ഡോ. ഷിജു ഖാന്‍, എം. ഷാജര്‍, രാഹുല്‍, ശ്യാമ, എം. വിജിന്‍ എന്നിവരെയാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തിരിക്കുന്നത്.
Content Highlights: AA Rahim will continue as DYFI All India President, Himant Raj Bhatacharya New general secretary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..