ചെന്നൈ: നരബലി നടന്നതിന് പ്രാഥമികതെളിവുകള്‍ ലഭിച്ച മധുര ഗ്രാനൈറ്റ് ക്വാറിയില്‍നിന്ന് ഇതുവരെ കണ്ടെത്തിയ മൃതശരീരങ്ങളുടെ എണ്ണം ഏഴായി. തിങ്കളാഴ്ചയും തിരച്ചില്‍ തുടരുകയാണ്.

 

മുമ്പ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പത്തടി താഴ്ചയിലാണ് ഞായറാഴ്ച കുഴിയെടുത്തത്. പുതിയ തെളിവുകളൊന്നും കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പരിശോധന തിങ്കളാഴ്ചയോടെ അവസാനിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.

 

കേസിലെ പരാതിക്കാരനായ സോവര്‍കൊടിയനെ തിങ്കഴാഴ്ച വിശദമായി ചോദ്യംചെയ്യും. അന്വേഷണ ഉദ്യോഗസ്ഥന്‍ യു. സഹായത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സോവറില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുക. അനധികൃത ഗ്രാനൈറ്റ് ഖനനവുമായി ബന്ധപ്പെട്ട് മധുര കേന്ദ്രീകരിച്ചുനടക്കുന്ന അന്വേഷണത്തിനിടെയാണ് നരബലിവിവരം പുറത്തുവന്നത്.