വേഷംമാറിയെത്തിയ ഉന്നത ഉദ്യോഗസ്ഥയെ തിരിച്ചറിയാതെ പോലീസ്; കാര്യക്ഷമത വിലയിരുത്തി എസ്.പി | VIDEO


ഔരിയ പോലീസ് ട്വിറ്ററിൽ പങ്കു വച്ച വീഡിയോയിൽ നിന്നും | Twitter : @auraiyapolice |

ലഖ്‌നൗ: പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയും ഉത്തരവാദിത്വബോധവും പരിശോധിക്കാൻ വേഷംമാറി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥതന്നെ രംഗത്തിറങ്ങി. ഉത്തര്‍പ്രദേശിലെ ഔരൈയ ജില്ലയിലെ പോലീസ് സൂപ്രണ്ട് ചാരു നിഗമാണ് തന്റെ കീഴുദ്യോ​ഗസ്ഥരുടെ കാര്യക്ഷമത പരിശോധിക്കാൻ വ്യാജപരാതിയുമായി രം​ഗത്തെത്തിയത്.

വ്യാഴാഴ്ചയാണ് സംഭവം. ആയുധധാരികളായ രണ്ടുപേര്‍ തന്നെ ചേർന്ന് തന്നെ കൊള്ളയടിച്ചുവെന്ന് അടിയന്തര സഹായ നമ്പറിൽ വിളിച്ച് വിളിച്ചുപറയുകയാണ് ചാരു നി​ഗം ആദ്യം ചെയ്തത്. ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാത്ത വിധത്തിൽ കണ്ണടയും തലയിലൂടെ ഷാളുമൊക്കെ ധരിച്ച് അവർ ആളൊഴിഞ്ഞ റോഡിലൂടെ നടന്നു.



എന്നാൽ സൂപ്രണ്ടിനെ തെല്ലൊന്ന് അദ്ഭുതപ്പെടുത്തിക്കൊണ്ട് ഉടന്‍ തന്നെ മൂന്നു പോലീസുകാര്‍ സ്ഥലത്തെത്തി. തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണെന്ന് തിരിച്ചറിയാതെ അവര്‍ പരാതി രേഖപ്പെടുത്തുകയും ചെയ്തു. ആ ഭാ​ഗത്ത് കൂടി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങളും പോലീസുദ്യോ​ഗസ്ഥർ ശേഖരിച്ചു. തുടർന്നാണ് തങ്ങളെ മേലുദ്യോ​ഗസ്ഥ പരീക്ഷിക്കുകയായിരുന്നുവെന്നും പരീക്ഷയിൽ തങ്ങൾ പാസ്സായതായും അവർ തിരിച്ചറിഞ്ഞത്.

ഔരൈയ പോലീസ് ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. പോലീസിന്റെ പ്രതികരണസമയം പരിശോധിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും തൃപ്തികരമായ ഫലം ലഭിച്ചതായും ഔരിയ പോലീസ് ട്വിറ്ററിലൂടെ അറിയിച്ചു.

Content Highlights: A Senior UP Police Officer, In Disguise, Surprised Cops

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented