-
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി അധ്യക്ഷന്‍ ജെ.പി.നദ്ദ. തിരസ്‌കരിക്കപ്പെടുകയും പുറത്താക്കപ്പെടുകയും ചെയ്ത കുടുംബവാഴ്ച ഒരിക്കലും മുഴുവന്‍ പ്രതിപക്ഷത്തിനും തുല്യമാവില്ലന്ന് നഡ്ഡ ട്വീറ്റ് ചെയ്തു. ഒരു ഭരണത്തിന്റെ അബദ്ധം മൂലം നമുക്ക് നഷ്ടപ്പെട്ടത് ആയിരക്കണക്കിന് ചതുരശ്ര കിലോ മീറ്ററോളം വരുന്ന നമ്മുടെ ഭൂമിയാണ്. സിയാച്ചിന്‍ ഹിമശിഖരം ഏറെക്കുറെ കൈമോശം വന്നു. ഇനിയും എത്രയോ പറയാനുണ്ട്. ഇന്ത്യ അവരെ തിരസ്‌കരിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഒരു കുടുംബത്തിന്റെ താത്പര്യം ഇന്ത്യയുടെ താത്പര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പേരെടുത്തു പരാമര്‍ശിക്കാതെ നെഹ്‌റു കുടുംബത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ 'റോയല്‍ ഡൈനാസ്റ്റി' എന്നാണ് നഡ്ഡ വിശേഷിപ്പിച്ചിരിക്കുന്നത്.
'ചോദ്യങ്ങള്‍ ചോദിക്കുക എന്നുള്ളത് പ്രതിപക്ഷത്തിന്റെ അവകാശമാണ്. സര്‍വകക്ഷിയോഗത്തില്‍ ആരോഗ്യകരമായ ചര്‍ച്ചയാണ് നടന്നത്. നിരവധി പ്രതിപക്ഷ നേതാക്കള്‍ വിലയേറിയ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അവര്‍ കേന്ദ്രത്തെ പിന്തുണയ്ക്കുകയും ചെയ്തു. ഒരു കുടുംബം മാത്രം അതില്‍നിന്ന് വിട്ടുനിന്നു. അതാരാണെന്ന് ഊഹിക്കാമോ?
ഒരു കുടുംബവും അവരുടെ സേവകരും തങ്ങളാണ് പ്രതിപക്ഷം എന്ന വലിയൊരു തെറ്റിദ്ധാരണയിലാണ്. അവരുടെ നേതാവ് അനാവശ്യമായി രോഷം കൊള്ളുകയും അയാളുടെ സേവകര്‍ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഏറ്റവും പുതിയത് അവര്‍ കേന്ദ്രത്തോട് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുകയാണ്.' നഡ്ഡ ട്വീറ്റ് ചെയ്തു. രാജ്യം മുഴുവന്‍ ഒറ്റക്കെട്ടാണെന്നും സായുധസേനയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും നഡ്ഡ ട്വീറ്റില്‍ പറയുന്നു.
Content Highlights: A rejected and ejected dynasty is NOT equal to the entire Opposition: J.P.Nadda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..