സിഎഎ അനുകൂലപ്രകടനത്തിനിടെ കൈയേറ്റം,ഡെപ്യൂട്ടി കളക്ടറുടെ മുടിയില്‍ പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍


-

മധ്യപ്രദേശ്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനത്തിനിടയില്‍ രാജ്ഗഡ് ഡെപ്യൂട്ടി കളക്ടര്‍ പ്രിയ വര്‍മയെ കൈയേറ്റം ചെയ്ത് ബിജെപി പ്രവര്‍ത്തകര്‍. ത്രിവര്‍ണ പതാകയുമേന്തി പ്രകടനവുമായെത്തിയവരെ ഡെപ്യൂട്ടി കളക്ടറും പോലീസും ചേര്‍ന്ന് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം.

പ്രകടനവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ ഡെപ്യൂട്ടി കളക്ടറും പോലീസ് സംഘവും ചേര്‍ന്ന് തടയുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ നിരത്തില്‍ ഇരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ചിലര്‍ പതാകയുമായി മുന്നോട്ട് തന്നെ നീങ്ങി. ഇവരെ തടഞ്ഞ പ്രിയ കൊടി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും ചിലരെ മര്‍ദിക്കുകയും ചെയ്തു. ഇതോടെ രോഷാകുലരായ പ്രവര്‍ത്തകരില്‍ ചിലര്‍ പ്രിയയെ കൈയേറ്റം ചെയ്യുകയായിരുന്നു.

പ്രിയയുടെ നീണ്ടമുടിയില്‍ പിടുത്തമിട്ട പ്രവര്‍ത്തകര്‍ അവരെ മുടിയില്‍ പിടിച്ച് വലിച്ചുനീക്കി. ഉടന്‍ തന്നെ പോലീസ് ഇടപെടുകയും പ്രിയയ്ക്ക് ചുറ്റും സുരക്ഷാവലയം തീര്‍ക്കുകയും ചെയ്തതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.

പ്രവര്‍ത്തകരെ മര്‍ദിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ ശ്രമിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.

Content Highlights: protestor pulls hair of Rajgarh Deputy Collector Priya Verma

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented