റായ്പുർ: ഛത്തീസ്ഗഢിൽ നക്സലുകൾ പോലീസുകാരനെ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി സുക്മ ജില്ലയിലെ പെന്റയിലാണ് സംഭവം. അഞ്ച് പേരടങ്ങിയ നക്സലുകൾ വീട്ടിൽ കയറി ബലമായി പിടിച്ചിറക്കിയ ശേഷം പോലീസുകാരനെ കൊലപ്പെടുത്തുകയായിരുന്നു.

'എല്ലാവരും ഉറങ്ങുമ്പോഴാണ് അഞ്ച് പേർ വീട്ടിൽ അതിക്രമിച്ച് കയറിയത്. ഭർത്താവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പിടികൂടി. ഫോണും ട്രാക്ടറിന്റെ താക്കോലും ആവശ്യപ്പെട്ട ശേഷം അക്രമികൾ അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു' - കൊല്ലപ്പെട്ട പോലീസുകാരന്റെ ഭാര്യ വാർത്താ ഏജൻസിയോട് പറഞ്ഞു.

content highlights:A Police jawan was killed allegedly by naxals in Chhattisgarh