ഹിമന്ത ബിശ്വ ശർമ | Photo : ANI
ഗുവഹാത്തി: സംസ്ഥാനത്തിന്റെ തനതായ വിശ്വാസത്തേയും സംസ്കാരത്തേയും സംരക്ഷിക്കാന്‍ അസം സര്‍ക്കാര്‍ രൂപം നല്കിയ പ്രത്യേക വകുപ്പ് ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കും. അനധികൃത മുസ്ലിം കുടിയേറ്റം രൂക്ഷമായ പ്രദേശങ്ങള്‍ക്കായിരിക്കും ഈ വകുപ്പിന്റെ അടിയന്തരപരിഗണന. തദ്ദേശീയമായ വിശ്വാസം, സംസ്കാരം എന്നിവയ്ക്ക് അധികൃത കുടിയേറ്റം ഭീഷണിയുയര്‍ത്തുന്നുവെന്ന് ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയാണ് അസം സര്‍ക്കാര്‍ പുതിയ വകുപ്പിന് രൂപം നല്‍കിയത്.
അസമിന്റെ തനതായ വിശ്വാസങ്ങള്‍ മുറുകെപ്പിടിക്കുന്ന ജനങ്ങള്‍ക്ക് വകുപ്പിന്റെ എല്ലാ പദ്ധതികളുടേയും ഗുണഫലം ലഭിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. 'നമ്മുടെ ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടേതായ ഭാഷയും സംസ്കാരവും വിശ്വാസവുമുണ്ട്. എന്നാല്‍ ഇവയൊക്കെ സംരക്ഷിക്കാന്‍ മുന്‍കാല സര്‍ക്കാരുകളില്‍ നിന്ന് യാതൊരുവിധ ധനസഹായവും ലഭിച്ചിരുന്നില്ല. അവരുടെ സംസ്കാരം പ്രകീര്‍ത്തിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ സഹായവും നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം'. ഹിമന്ത വ്യക്തമാക്കി.
ബോഡോ, ടീ ട്രൈബ്, മോറന്, റഭാസ് തുടങ്ങി അസമിലെ വിവിധ ഗോത്രവിഭാഗങ്ങളുടെ ക്ഷേമത്തിനും പുനരുദ്ധാരണത്തിനുമുള്ള പദ്ധതികള്‍ വകുപ്പ് കൈകാര്യം ചെയ്യും. പദ്ധതികള്‍ക്കാവശ്യമായ ധനസഹായം താമസിയാതെ ലഭ്യമാക്കാന്‍ ധനമന്ത്രിയോടാവശ്യപ്പെട്ടതായും ഹിമന്ത അറിയിച്ചു. കൂടാതെ വിവിധ വകുപ്പ് സമിതികള്‍ക്ക് രണ്ട് കോടി രൂപ വരെയുള്ള പദ്ധതികള്‍ക്ക് അനുമതി നല്‍കാനുള്ള അധികാരം നല്‍കിയതായും ഹിമന്ത പറഞ്ഞു. ഇത് ചുവപ്പുനാടകളില്‍ കുടുങ്ങിയുള്ള പദ്ധതികളിലുടെ കാലതാമസം ഒഴിവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: A new department of indigenous faith and culture In Assam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..