കുമാരൻ
ന്യൂഡല്‍ഹി: സ്ഥിരം മേല്‍വിലാസമില്ലാതെ തലസ്ഥാനത്തു പ്രവാസിജീവിതം നയിച്ച സുകുമാരന്‍ (98) ഒടുവില്‍ വിടവാങ്ങി. അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു അന്ത്യം. രണ്ടു വര്‍ഷമായി ഛത്തര്‍പുര്‍ ശാന്തിനികേതനിലെ അന്തേവാസിയായിരുന്നു അദ്ദേഹം.
സുകുമാരന്റെ അനാഥജീവിതവും മലയാളികളുടെ സഹായത്തില്‍ അദ്ദേഹം കഴിയുന്നതുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മലയാളി സംഘടനകളുടെ ഇടപെടലിനൊടുവില്‍ കേരള സര്‍ക്കാര്‍ അദ്ദേഹത്തിനു പെന്ഷന് അനുവദിച്ചു.
തൃശ്ശൂര്‍ വാടാനപ്പള്ളി ഏങ്ങണ്ടിയൂര്‍ പണിക്കവീട്ടില്‍ സുകുമാരന്‍ നായര്‍ 1939-ലാണ് നാടുവിട്ടത്. ഇടയ്ക്കു നാട്ടില്‍ പോയെങ്കിലും വൈകാതെ തിരിച്ചുവന്നു. മഹാനഗരത്തിലെ ഒരു ഗാരേജില്‍ അനാഥനായി കഴിയുന്ന അദ്ദേഹത്തിന്റെ ജീവിതകഥ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ 2011-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് കേരള സര്‍ക്കാരിന്റെ ആയിരം രൂപ പെന്ഷന് അനുവദിച്ചു. മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സാദിഖ് നഗറില്‍ താമസിച്ചിരുന്ന മലയാളികളും സഹായിച്ചിരുന്നു.
വാര്‍ധക്യം അലട്ടിയിരുന്ന അദ്ദേഹത്തിന് രണ്ടു വര്‍ഷം മുമ്പ് ശാന്തിനികേതന്‍ അഭയം നല്‍കുകയായിരുന്നു.
Content Highlight: A Malayali man lives in delhi without proper address
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..