ഇന്ധന വിലവര്‍ധനവിനെതിരേ കേരള ജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണം- ആന്റണി


ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ എല്ലാ മുഖ്യമന്ത്രിമാരും ഒറ്റക്കെട്ടായി വിലവര്‍ധന പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അടച്ചിടലിനു ശേഷം ജനങ്ങളൊട്ടാകെ ദുരിതത്തിലാണ്. ഇതിനിടെയാണ് തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചത്. അടച്ചിടല്‍ പ്രഖ്യാപിച്ച ശേഷം മൂന്ന് മാസം കൊണ്ട് 2.5 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന് ഇന്ധനവില വര്‍ദ്ധനവിലൂടെ മാത്രം ലഭിച്ചത്.

അടച്ചിടല്‍ മൂലം കഷ്ടപ്പെടുന്ന എല്ലാവിഭാഗം ജനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും കൃഷിക്കാര്‍, ചെറുകിട വ്യാപാരികള്‍, പരമ്പരാഗത വ്യവസായികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൊറട്ടോറിയം കാലയളവിലെ പലിശയ്ക്ക് ഇളവ് നല്‍കണമെന്ന ആവശ്യവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ട് ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെയും മുഖം തിരിഞ്ഞു നില്‍ക്കുന്ന സര്‍ക്കാരാണ് ന്യായീകരണമില്ലാത്ത നിലയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധിപ്പിക്കുന്നത്. ഇത് ക്രൂരതയാണ്; പകല്‍ക്കൊള്ളയാണ്. കേരള ജനത ഒന്നാകെ ഇതിനെതിരെ പ്രതിഷേധിക്കണം-എ.കെ.ആന്റണി ആവശ്യപ്പെട്ടു

Content Highlights: A.K.Antony against fuel prize hike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented