കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കാണിക്കാന്‍ 51,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം


representational image

കൊല്‍ക്കത്ത: കോവിഡ് 19 ബാധിച്ച് മരിച്ച വ്യക്തിയെ കാണുന്നതിനായി മകനില്‍നിന്നു 51,000 രൂപ ആവശ്യപ്പെട്ടതായി ആരോപണം. പശ്ചിമ ബംഗാളിലാണ് സംഭവം. ഞാറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കോവിഡ് 19 ബാധിച്ച് ഹരി ഗുപ്ത എന്നയാള്‍ മരിക്കുന്നത്. ഒരു സ്വകാര്യ ആശുപത്രിയിലാണ് ഹരിഗുപ്തയെ ചികിത്സിച്ചിരുന്നത്. എന്നാല്‍ മരണവിവരം കുടുംബാംഗങ്ങളെ ആശുപത്രി അധികൃതര്‍ അറിയിച്ചില്ലെന്ന് ഹരി ഗുപ്തയുടെ മകന്‍ സാഗര്‍ ഗുപ്ത ആരോപിച്ചു. കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുളള നമ്പര്‍ തങ്ങളുടെ പക്കലുണ്ടായിരുന്നില്ലെന്നാണ് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ നിന്ന് ലഭിച്ച പ്രതികരണമെന്നും സാഗര്‍ ആരോപിക്കുന്നു.

രോഗിയെ സന്ദര്‍ശിക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി മരിച്ചതായും മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോയതായും കുടുംബാംഗങ്ങള്‍ അറിയുന്നത്. ഉടന്‍ ശിവ്പുര്‍ ശ്മശാനത്തിലെത്തിയ കുടുംബാംഗങ്ങളോട് മൃതദേഹം കാണണമെങ്കില്‍ 51,000 രൂപ അടയ്ക്കണമെന്ന് മൃതദേഹം സംസ്‌കരിക്കാനായി ചുമതലപ്പെടുത്തിയവര്‍ ആവശ്യപ്പെട്ടു. ഇത് കുടുംബാഗംങ്ങള്‍ എതിര്‍ത്തതോടെ തുക 31,000 ആയി കുറച്ചു.

പണം അടയ്ക്കാന്‍ നിര്‍വാഹമില്ലാതിരുന്ന കുടുംബം ഒടുവില്‍ പോലീസിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ പോലീസിന്റെ നിര്‍ദേശവും അനുസരിക്കാന്‍ തയ്യാറായില്ല. ഉന്നതോദ്യോഗസ്ഥരുടെ അനുമതി വാങ്ങിവരുന്നതിനായി ഇവര്‍ പോലീസിനോട് ആവശ്യപ്പെട്ടുവെന്നാണ് ഹരി ഗുപ്തയുടെ കുടുംബം ആരോപിക്കുന്നത്.

ഒടുവില്‍ കുടുംബാംഗങ്ങളെ ആരേയും കാണിക്കാതെ തന്നെ മൃതദേഹം മറവുചെയ്തു. കുടുംബാഗങ്ങളുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടാണ് മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തിലേക്ക് അയച്ചതെന്നും ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുകയാണ്.

Content Highlights:A family has alleged that they were asked to pay Rs 51,000 to see the body of covid 19 patient

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented