അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്ത് ചരക്കുക്കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം.

നവംബര്‍ 26ന് രാത്രിയില്‍ ഭീമന്‍ ചരക്കുകപ്പലുകളായ എംവീസ് ഏവിയേറ്റര്‍ അറ്റ്‌ലാന്റിക് ഗ്രേസ് എന്നിവയാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധമന്ത്രാലയം പിആര്‍ഒ അറിയിച്ചു. 

കൂട്ടിയിടിയില്‍ ചെറിയ തോതിലുള്ള എണ്ണ ചോര്‍ച്ച ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍ ജീവനക്കാര്‍ക്ക് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെങ്കിലും അടിയന്തര ആവശ്യങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് മലിനീകരണ നിയന്ത്രണത്തിനുള്ള കപ്പലും സജ്ജമാക്കിയിട്ടുണ്ട്. 

Content Highlights: Oil Slick In Gulf Of Kutch After Major Cargo Ship Collision