ഇറാഖില്‍ നിന്ന് ഫ്‌ളൈറ്റ്; മടങ്ങാനാഗ്രഹിക്കുന്നവര്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ശശി തരൂര്‍ എംപി


തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തില്‍ ഇറാഖി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുപോകാനായി ഇന്ത്യയിലേക്ക് വരുന്ന ഫ്‌ളൈറ്റില്‍ 30 പേര്‍ക്ക് ഇറാഖില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങാമെന്ന് ശശി തരൂര്‍ എംപി. അടിയന്തരമായി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ എത്രയും പെട്ടെന്ന് സീറ്റുകള്‍ ഉറപ്പാക്കുന്നതിനായി വിശദവിവരങ്ങളുമായി മാത്യു കുഴന്‍നാടനെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ഗര്‍ഭിണികള്‍, നഴ്‌സുമാര്‍, കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തരൂര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഇറാഖി വിദ്യാര്‍ഥികളെ മടക്കിക്കൊണ്ടുപോകുന്നതിനായി ഇന്ത്യയിലേക്ക് വരുന്നുണ്ട്. അത് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ കൊച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നുണ്ട്. സംഘാടകര്‍ ഉദാരമായി 30 സീറ്റുകള്‍ കേരളത്തിലുള്ളവര്‍ക്ക് അനുവദിച്ചിട്ടുണ്ട്. ഗര്‍ഭിണികള്‍, നഴ്‌സുമാര്‍, കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.

ഇറാഖില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന, കേരളത്തിലേക്ക് അടിയന്തരമായി വരണമെന്നാഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ സീറ്റുകള്‍ക്കായി ഈമെയില്‍ മുഖാന്തരമോ, വാട്‌സാപ്പ് മുഖാന്തരമോ അപേക്ഷിക്കണം.

മാത്യു കുഴല്‍നാടന്‍ (91 9495974044 - kmathew99@gmail.com) അല്ലെങ്കില്‍ ഘയിത് ഹംസ (+9647833091074 - g.hamza@sicim.eu) എന്നിവര്‍ക്കാണ് വിശദാംശങ്ങള്‍ അയക്കേണ്ടത്.

Content Highlights: A chartered flight ex-Basra, coming to India to evacuate Iraqi students, will stop in Kochi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented