-
ചെന്നൈ: കോവിഡ് ബാധിതനായ 97-കാരന്‍ രോഗമുക്തനായതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൃഷ്ണമൂര്‍ത്തി എന്നയാളാണ് ആശുപത്രി വിട്ടത്. കോവിഡ് ബാധിച്ച് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ രോഗികളില്‍ ഒരാളാണ് ഇദ്ദേഹമെന്ന് ചികിത്സിച്ച കാവേരി ആസ്പത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
മേയ് 30ന് ആണ് പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങളോടെ കൃഷ്ണമൂര്‍ത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയും ഇദ്ദേഹത്തിനുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചികിത്സ ആരംഭിച്ച് അധികം വൈകാതെതന്നെ പനി കുറയുകയും ശ്വാസതടസ്സം മാറുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യം മെച്ചപ്പെട്ടു. സ്വയം ഭക്ഷണം കഴിക്കാനും ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനകളുടെ ഫലം നെഗറ്റീവ് ആയതോടെയാണ് ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.
കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗബാധിതനായ പത്തനംതിട്ട റാന്നി സ്വദേശി തോമസ് എബ്രഹാമിന് പ്രായം 93 വയസ്സായിരുന്നു പ്രായം. ഇദ്ദേഹവും 88 വയസ്സുകാരിയായ ഭാര്യ മറിയാമ്മയും ചികിത്സയ്ക്കു ശേഷം രോഗമുക്തി നേടിയിരുന്നു. കേരളത്തില്‍ കോവിഡ് മുക്തരായ ഏറ്റവും പ്രായം കൂടിയ രോഗികളും ഇവരായിരുന്നു.
രാജ്യത്ത് ഏറ്റവും പ്രായം കൂടിയ കോവിഡ് മുക്തന്‍ 106 വയസ്സുള്ള മുക്താര്‍ അഹമ്മദ് ആണ്. സെന്‍ട്രല്‍ ഡല്‍ഹി സ്വദേശിയായ ഇദ്ദേഹം രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയിലാണ് ചകിത്സയ്ക്ക് വിധേയനായത്. മേയ് ഒന്നിന് ആസ്പത്രി വിട്ടു.
സ്‌പെയിന്‍കാരിയായ മരിയ ബ്രന്യാസ് എന്ന 113 വയസ്സുകാരിയാണ് കോവിഡ് മോചിതയായ ലോകത്തിലെ ഏറ്റവും പ്രായംകൂടിയ ആള്‍.
Content Highlights: 97-yr-old Chennai man beats coronavirus, covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..