-
ന്യൂഡൽഹി: കോറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലയളവിൽ രാജ്യത്ത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നവരുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. ഇന്റർനെറ്റ് സെർച്ചിങ്ങിൽ ഇക്കാര്യത്തിൽ 95 ശതമാനം വർധനവുണ്ടായെന്ന് ദേശീയ ബാലാവകാശ കമ്മീഷനാണ് വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിൾ,വാട്ട്സാപ്പ്, ട്വിറ്റർ എന്നിവർക്ക് നോട്ടീസയച്ചിട്ടുണ്ട്.
കമ്മീഷൻ നടത്തിയ സ്വതന്ത്രാന്വേഷണത്തിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമായ ചില ആപ്പുകൾ മുഖേനെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരിലേക്ക് ഇത്തരം ദൃശ്യങ്ങൾ എത്തിച്ചേരുന്നുണ്ടെന്ന് കമ്മീഷൻ പറയുന്നു. മാർച്ച് 24 മുതൽ 26 വരെ 95 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.
വാട്ട്സാപ്പിൽ ഇത്തരക്കാർക്ക് വേണ്ടിയുള്ള എൻക്രിപ്റ്റഡ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഗ്രൂപ്പുകളിലേക്ക് പ്രവേശിക്കാനുള്ള ലിങ്കുകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് വാട്ട്സാപ്പിനയച്ച നോട്ടീസിൽ പറയുന്നു.
ട്വിറ്റർ മുഖേനെയും ഇത്തരം ലിങ്കുകൾ പ്രചരിക്കുന്നു. 13 വയസുമുതൽ പ്രായമുള്ളവർക്ക് ട്വിറ്റർ അക്കൗണ്ട് എടുക്കാൻ സാധിക്കും. അങ്ങനെയുള്ളപ്പോൾ മറ്റ് യൂസർമാർ അശ്ലീല ചിത്രങ്ങളും ലൈംഗിക ദൃശ്യങ്ങളുടെ ലിങ്കുകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കരുതെന്നും കമ്മീഷൻ ട്വിറ്ററിനയച്ച നോട്ടീസിൽ പറയുന്നു. ഏപ്രിൽ 30 നകം ഇക്കാര്യത്തിൽ വിവരങ്ങൾ കൈമാറണമെന്ന് കമ്മീഷൻ ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights:95 per cent jump in online child porn traffic NCPCR sends notice to Google, WhatsApp
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..