പുതിയ പാർലമെന്റിലെ ലോക്‌സഭ ഹാളിന്റെ ചിത്രം | ഫോട്ടോ: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടത്തെ അലങ്കരിക്കുന്നത് യുപിയില്‍ നിന്നുള്ള ആഡംബര പരവതാനികള്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 900 വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികള്‍ പത്തു ലക്ഷം മണിക്കൂര്‍ തൊഴില്‍ സമയം ചെലവഴിച്ചാണ് പരവതാനി നെയ്‌തെടുത്തത്.
പാര്‍ലമെന്റിലെ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും 150-ലധികം പരവതാനികളാണ് നിര്‍മ്മിച്ചത്. പിന്നീട് ഇവ കൂട്ടി യോജിപ്പിച്ചെടുത്തു. ഇരു ഹാളുകളിലേയ്ക്കുമായി 35,000 ചതുരശ്രയടി വലിപ്പത്തില്‍ അര്‍ധവൃത്താകൃതിയിലാണ് തുന്നിയെടുത്തത്. രാജ്യസഭാ ഹാളിലേക്ക് ചുവപ്പും ലോക്‌സഭയിലേക്ക് പച്ച നിറത്തിലുമുള്ള പരവതാനിയാണ് തയ്യാറാക്കിയത്. ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കി ലോക്‌സഭയുടെ വിഭാവനം. ദേശീയ പുഷ്പമായ താമരയെ പ്രമേയമാക്കിയാണ് രാജ്യസഭയും അലങ്കരിച്ചിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഭഡോസിയില്‍ നിന്നും മിര്‍സാപുരില്‍ നിന്നുമുള്ള നെയ്ത്തുകലാകാരന്മാരാണ് മനോഹരമായ പരവതാനികള്‍ക്കു പിന്നില്‍. ഉത്തര്‍പ്രദേശ് ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന ഒബീത്തീ കാര്‍പ്പറ്റ്‌സ് എന്ന കമ്പനിയ്ക്കായിരുന്നു നിര്‍മാണ ചുമതല. നെയ്ത്തു പൂര്‍ത്തിയാക്കാന്‍ ഏഴു മാസത്തോളമെടുത്തതായി ഒബീത്തീ കാര്‍പ്പറ്റ്‌സ് ചെയര്‍മാന്‍ രുദ്ര ചാറ്റര്‍ജി പറയുന്നു.
Content Highlights: 900 artisans from up weaved carpets for new parliament building


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..