ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ കാര്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരേ കുടുംബത്തിലെ 9 പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ബിഹാറിലെ ഭോജ്പൂരില്‍ നിന്നും രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെ വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. 9 പേര്‍ അപകടസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി പ്രതാപ്ഗഢ് പോലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞു.
പുലര്‍ച്ചെ 5.30ഓടെ കനത്ത മഴയ്ക്കിടെയാണ് അപകടമുണ്ടായത്. കാരണം വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂര്‍ണമായും തകര്‍ന്ന സ്‌കോര്‍പിയോ കാര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നാണ് യാത്രാക്കാരെ പുറത്തെടുത്ത്. മരണപ്പെട്ടവരില്‍ നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടുന്നു.
Content Highlights: 9, including 2 kids, killed as SUV collides with truck in UP’s Pratapgarh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..