അമരാവതി: ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിൽ സാനിറ്റൈസര്‍ കഴിച്ച് ഒന്‍പത് പേര് മരിച്ചു. ജില്ലയിൽ ലോക്ഡൗണായതിനാൽ മദ്യശാലകൾ അടച്ചതാണ് സാനിറ്റൈസർ പരീക്ഷിക്കാൻ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ശീതളപാനീയങ്ങളും വെള്ളവും ചേര്‍ത്താണ് ഇവർ സാനിറ്റൈസര്‍ കഴിച്ചതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് സിദ്ദാര്‍ത്ഥ് കൗശല്‍ വ്യക്തമാക്കി.
സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും വിഷപദാര്‍ത്ഥങ്ങളുടെ സാനിധ്യം ഉണ്ടായിരുന്നോയെന്ന് പരിശോധിച്ചുവരികയാണെന്നും പ്രദേശത്ത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന സാനിറ്റൈസറുകള്‍ പരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഭിക്ഷക്കാരനെയാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി സാനിറ്റൈസര്‍ കഴിച്ച മൂന്നാമത്തെ വ്യക്തിയും മരിച്ചു. ബാക്കി ആറ് പേര് വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.
സാനിറ്റൈസര്‍ കഴിച്ച മറ്റു ചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Content Highlight: 9 dead drinking sanitiser with water, soft drinks
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..