അപകടത്തിൽപ്പെട്ട വാഹനങ്ങൾ | Photo - ANI
മുംബൈ: ഗോവ - മുംബൈ ഹൈവേയില്‍ ട്രക്കും കാറും കൂട്ടിയിടിച്ച് ഒന്പതുപേര് മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.45-ഓടെയാണ് അപകടമുണ്ടായത്. അഞ്ച് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. മുംബൈയിലേക്ക് പോയ ട്രക്കും രത്നഗിരി ഭാഗത്തേക്കുവന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസുള്ള കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അപകടത്തെത്തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു. അപകടത്തില്‍പ്പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു. ട്രക്കിന്റെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുവെന്നാണ് വിവരം. ബന്ധുക്കളാണ് അപകടത്തില്‍ മരിച്ചവരെല്ലാമെന്ന് പോലീസ് വ്യക്തമാക്കി.
നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: accident goa- mumbai expressway 9 dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..