പ്രതീകാത്മകചിത്രം | Photo : PTI
ന്യൂഡല്‍ഹി: 2019-2012 കാലയളവില്‍ 81 ചൈനീസ് പൗരന്മാർക്ക് ഇന്ത്യ വിട്ടുപോകാനുള്ള നോട്ടീസ് നല്‍കിയതായി കേന്ദ്ര സർക്കാർ. വിസ വ്യവസ്ഥകള്‍ ലംഘിച്ചതിനും മറ്റ് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും 117 പേരെ ചൈനയിലേക്ക് തിരിച്ചയച്ചതായും 726 ചൈനക്കാരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും കേന്ദ്രമന്ത്രി നിത്യാനന്ദ റായ് ചൊവ്വാഴ്ച ലോക്സഭയില്‍ വ്യക്തമാക്കി.
സാധുവായ യാത്രാരേഖകളുമായി ഇന്ത്യയിലെത്തുന്ന ചൈനീസ് പൗരന്മാർ ഉള്‍പ്പെടെയുള്ള എല്ലാ വിദേശീയരുടേയും വിവരങ്ങള്‍ സര്‍ക്കാര്‍ സൂക്ഷിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. അജ്ഞത മൂലമോ ചികിത്സാകാര്യങ്ങള്ക്കായോ വ്യക്തിപരമായ കാരണങ്ങളാലോ വിസയുടെ കാലാവധി കഴിഞ്ഞും ചില വിദേശികള്‍ ഇന്ത്യയില്‍ തങ്ങാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴ ചുമത്തി ആവശ്യമെങ്കില്‍ വിസ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കാറുണ്ടെന്നും നിത്യാനന്ദ് റായ് പറഞ്ഞു.
ദുരുദ്ദേശപരമായോ അന്യായമായോ വിസ കാലാവധി കഴിഞ്ഞും ഇന്ത്യയില്‍ കഴിയുന്നവര്‍ക്കെതിരെ 1946-ലെ ഫോറിനേഴ്സ് ആക്ട് പ്രകാരം നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും രാജ്യം വിടാനുള്ള നോട്ടീസ് നല്‍കാറുണ്ടെന്നും പിഴയും വിസ ഫീയും ഈടാക്കാറുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights: Leave India Notice, Chinese Citizen, Deport, Malayalam News
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..