കുടിയേറ്റ തൊഴിലാളികളുടെ ലഗേജുകള്‍ സൗജന്യമായി ചുമക്കുന്നു; 80-കാരന് അഭിനന്ദന പ്രവാഹം


image credits: ANI

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികളുടെ ലഗേജുകള്‍ സൗജന്യമായി ചുമന്ന് എണ്‍പത് വയസുകാരന്‍. ലഖ്‌നൗ റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളിയായ മുജീബുള്ള റഹ്‌മാന്‍ ആണ് യാത്രക്കാരുടെ ബാഗുകള്‍ സൗജന്യമായി ചുമക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

ലോക്ക്ഡൗണിനെ തുടര്‍ന്ന് അനുവദിച്ച ശ്രമിക് ട്രെയിനുകളിലൂടെ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് തിരികെ നാടുകളിലേക്ക് മടങ്ങിയത്. അത്തരത്തില്‍ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചപ്പോള്‍ ചാര്‍ബാഗ് റെയില്‍വേ സ്റ്റഷനിലെത്തുന്ന തൊഴിലാളികളുടെ ബാഗുകള്‍ സൗജന്യമായി ചുമന്ന് സഹായിക്കുകയായിരുന്നു റഹ്‌മാന്‍.

ദിവസവും 8 മുതല്‍ 10 മണിക്കൂറുകള്‍ വരെയാണ് റഹ്‌മാന്‍ ജോലി ചെയ്തിരുന്നതെന്ന് എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്‌കും യൂണിഫോമും ധരിച്ച് പ്ലാറ്റ് ഫോമില്‍ ട്രെയിന്‍ വരുന്നതും കാത്ത് നില്‍ക്കുകയാണ് റഹ്‌മാന്‍.

റഹ്‌മാന്റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചുകൊണ്ടാണ് നിരവധി പേര്‍ വീഡിയോ പങ്കുവെച്ചത്.

Content Highlights: 80 year old porter helps migrant workers for free at railway stations became viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

3 min

74,999 രൂപയുടെ സാംസങ് ഗാലക്‌സി എസ്20 എഫ്ഇ 29,999 രൂപയ്ക്ക്; സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Sep 24, 2022


popular front

1 min

'ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണത്തിന് ഗൂഢാലോചന നടത്തി'; PFI നേതാക്കളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ NIA

Sep 23, 2022


05:03

'ഇയാള്‍ പുറത്തിറങ്ങി നടക്കുന്നത് കണ്ട് ആളുകള്‍ ഇനിയും കുട്ടികളെയൊക്കെ ആക്രമിക്കും'

Sep 21, 2022

Most Commented