മുംബൈയിലെ 80% പേര്‍ക്കും കോവിഡ് ബാധിച്ചു; മൂന്നാം തരംഗം കടുത്തതാകില്ല - ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്


വീണ്ടും കോവിഡ് ബാധിക്കുന്നവര്‍ക്ക് രോഗബാധ കടുത്തതാകില്ല. എന്നാല്‍ ഇത്തരത്തിലുള്ള രോഗബാധ ആയിരിക്കും മൂന്നാം തരംഗത്തില്‍ അധികവുമെന്ന് ഡോ. സന്ദീപ് ജുനേജ മുന്നറിയിപ്പ് നല്‍കി.

പ്രതീകാത്മക ചിത്രം| Photo: ANI

മുംബൈ: നഗരത്തിലെ 80 ശതമാനം പേര്‍ക്കും കോവിഡ് ബാധിച്ചിരിക്കാമെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ പഠനം. കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തോളം കടുത്തതാകില്ലെന്നും പഠനം വ്യക്തമാക്കുന്നു.

വീണ്ടും കോവിഡ് ബാധിക്കുന്നവര്‍ക്ക് രോഗബാധ കടുത്തതാകില്ല. എന്നാല്‍ ഇത്തരത്തിലുള്ള രോഗബാധ ആയിരിക്കും മൂന്നാം തരംഗത്തില്‍ അധികവുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. സന്ദീപ് ജുനേജ മുന്നറിയിപ്പ് നല്‍കി. 2020 ല്‍ വന്ന ഒന്നാം തരംഗത്തിനിടെ കോവിഡ് ബാധിച്ചവര്‍ക്ക് മൂന്നാം തരംഗത്തിനിടെ വീണ്ടും രോഗബാധ ഉണ്ടാകാം. അവരുടെ ശരീരത്തില്‍ ആന്റീബോഡികള്‍ കുറഞ്ഞത് വീണ്ടും കോവിഡ് ബാധിക്കാന്‍ ഇടയാക്കാം. വീണ്ടും കോവിഡ് ബാധിക്കുന്ന കേസുകള്‍ നിരീക്ഷിച്ചാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിലയിരുത്തല്‍ നേരത്തെതന്നെ നടത്താന്‍ കഴിയും.

മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിക്കാത്ത 20 ശതമാനത്തോളം വരുന്നവര്‍ക്ക് എത്രയും വേഗം കോവിഡ് വാക്‌സിന്‍ നല്‍കുന്നതും രോഗവ്യാപനം സംബന്ധിച്ച കൃത്യമായ വിലയിരുത്തല്‍ നടത്തുന്നതിന് സഹായകമാകും. പുതിയ വകഭേദങ്ങളുടെ സാന്നിധ്യംമൂലം വാക്‌സിനുകളുടെ ഫലപ്രാപ്തി എത്രത്തോളം ആയിരിക്കും എന്നതും ജനങ്ങള്‍ എത്രത്തോളം ജാഗ്രത പാലിക്കും എന്നതും മൂന്നാം തരംഗത്തിലെ നിര്‍ണായക ഘടകങ്ങളായിരിക്കും. നാല് കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ സെപ്റ്റംബറോടെ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗം ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ല. പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുക, രണ്ടാമതും ഗുരുതരമായ രോഗബാധ ഉണ്ടാകാതിരിക്കുക, ജൂണ്‍ - ഓഗസ്റ്റ് കാലയളവില്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയുക, വാക്‌സിന് 75 മുതല്‍ 95 ശതമാനംവരെ ഫലപ്രാപ്തി ഉണ്ടാവുക എന്നതാണ് നാല് ഘടകങ്ങള്‍.

ഭൂരിഭാഗം ജനങ്ങള്‍ക്കും ഒന്നാം തരംഗത്തിനിടെ കോവിഡ് ബാധിച്ചതിനാല്‍ മുംബൈയില്‍ രണ്ടാംതരംഗം ഉച്ഛസ്ഥായിയില്‍ എത്തിയ സമയത്തും രോഗബാധിതരുടെ എണ്ണം ഡല്‍ഹിയെക്കാളും ബെംഗളൂരുവിനെക്കാളും കുറവായിരുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. മുംബൈയില്‍ രണ്ടാംതരംഗം ഉച്ഛസ്ഥായിയില്‍ എത്തിയ സമയത്ത് 11,000 ത്തോളം പേര്‍ക്കാണ് ഒരു ദിവസം രോഗബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഡല്‍ഹിയില്‍ 28,000 പേര്‍ക്കും ബെംഗളൂരുവില്‍ 25,000 പേര്‍ക്കും ആയിരുന്നു പ്രതിദിന രോഗബാധ.

Content Highlights: 80% of Mumbai exposed; third wave may not be too large - Tata Institute


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


murder

1 min

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

Oct 5, 2022

Most Commented