വിവാഹം കഴിച്ചത് സ്ത്രീയെ; ഭാര്യ തിരിച്ചറിഞ്ഞത് എട്ട് വര്‍ഷത്തിന് ശേഷം


2014-ല്‍ ഇവരുടെ വിവാഹം നടക്കുകയും കശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതല്‍ പോലീസിനോട് പറഞ്ഞു

പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: താന്‍ വിവാഹം കഴിച്ചത് സ്ത്രീയെ ആയിരുന്നുവെന്ന് ഭാര്യ തിരിച്ചറിഞ്ഞത് വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തിന് ശേഷം. ഗുജറാത്ത് വഡോദരയിലെ 40 വയസ്സുകാരി ശീതളിനാണ് വിചിത്ര അനുഭവമുണ്ടായത്.ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശീതളിന്റെ പരാതിയില്‍ ഭര്‍ത്താവ് വിരാജ് വര്‍ധനെതിരേ(വിജയേത്രയെന്നായിരുന്നു ഇവരുടെ ആദ്യ പേര്) പ്രകൃതി വിരുദ്ധ പീഡനമടക്കം ചുമത്തി പോലീസ് കേസെടുത്തു.

വിവാഹ ബ്യൂറോ വഴിയാണ് ശീതല്‍ വിരാജിനെ പരിചയപ്പെടുന്നത്.ശീതളിന്റെ ആദ്യ ഭര്‍ത്താവ് അപകടത്തില്‍ മരിക്കുകയും ചെയ്തിരുന്നു.ഇവര്‍ക്ക് ഒരു പെണ്‍കുട്ടിയുമുണ്ട്.

2014-ല്‍ ഇവരുടെ വിവാഹം നടക്കുകയും കശ്മീരില്‍ ഹണിമൂണിന് വരെ പോയിരുന്നതായും ശീതല്‍ പോലീസിനോട് പറഞ്ഞു. പക്ഷെ വിവാഹ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അയാള്‍ തയ്യാറായില്ലെന്നും ഒഴികഴിവുകള്‍ പറഞ്ഞ് മാറി നിന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.പക്ഷെ ശീതല്‍ വിവാഹ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചതോടെ ഒരു അപകടത്തില്‍ തന്റെ ലൈംഗിക ശേഷി നഷ്ടപ്പെട്ടതായും പക്ഷെ ചെറിയ ഓപ്പറേഷനിലൂടെ തിരിച്ചുകിട്ടുമെന്നും വിരാജ് വെളിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

2020ജനുവരില്‍ അമിതവണ്ണത്തിന് ഓപ്പറേഷന്‍ നടത്തണമെന്ന് പറഞ്ഞ് വിരാജ് കൊല്‍ക്കത്തയ്ക്ക് പോയിരുന്നു. ഇതിനിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷ ലിംഗം തുന്നിച്ചേര്‍ത്തതായി തന്നോട് വിരാജ് വെളിപ്പെടുത്തിതായും ശീതല്‍ പരാതിയില്‍ പറയുന്നുണ്ട്.

തന്നെ പ്രകൃതി വിരുദ്ധ പീഢനത്തിന് നിര്‍ബന്ധിച്ചുവെന്നും സത്യം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ശീതള്‍ പറയുന്നു.പരാതിയെ തുടര്‍ന്ന് ഡല്‍ഹി സ്വദേശിയായ പ്രതിയെ വഡോദരയില്‍ എത്തിച്ചതായി ഗോത്രി പൊലീസ് ഇന്‍സ്‌പെക്ടര്‍ എംകെ ഗുര്‍ജാര്‍ പറഞ്ഞു.

Content Highlights: 8 years after marriage, wife finds out that husband was earlier a woman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented