ന്യൂഡല്‍ഹി: ഇന്ത്യക്കാരായ എട്ട് ലക്ഷത്തോളം വിവാഹിതരായ സ്ത്രീകളും പുരുഷന്‍മാരും വിവാഹേതര ഡേറ്റിങ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതല്‍ ബെംഗളൂരുവിലുള്ള ടെക്കികളാണെന്നുമാണ്‌ റിപ്പോര്‍ട്ട്. 

ജനുവരി അവസാനത്തില്‍ കുട്ടികളുടെ ശൈത്യകാല അവധി അവസാനിക്കുകയും ദമ്പതിമാര്‍ ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തതോടെ ആപ്പില്‍ വന്‍ തള്ളികയറ്റമാണ്. 

 പുരുഷന്‍മാരില്‍ കൂടുതലായും ഡേറ്റ് ആപ്പ് ഉപയോഗിക്കുന്നുത്  ബെംഗളൂരു, മുംബൈ,കൊല്‍ക്കത്ത, ഡല്‍ഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, അഹമ്മദാബാദ്, ജയ്പുര്‍, മുംബൈ, ഛണ്ഡീഗഢ്, ലഖ്‌നൗ, കൊച്ചി, നോയിഡ, വിശാഖ പട്ടണം, നാഗ്പുര്‍, സൂറത്ത്, ഇന്‍ഡോര്‍, ഭൂവനേശ്വര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ളവരാണ്. 

ബെംഗളൂരു, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, പുണെ, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള സ്ത്രീകളും കൂടുതലായി ആപ്പ് പിന്തുടരുന്നു. പുതുവത്സര ആഘോഷത്തിനിടയിലാണ് ആപ്പിന് ഇത്രയധികം ജനപ്രീതിയുണ്ടായത്. ജനുവരി ആദ്യ വാരത്തില്‍ ആപ്പിന്റെ സബ്‌സ്‌ക്രിപ്പ്ഷനില്‍ 300 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി.

Content Highlights: 8 lakh married Indians cheat on partners using extramarital dating app