Photo: https://twitter.com/KP_Aashish
വിജയവാഡ: ആന്ധ്രാപ്രദേശിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണ് തീപിടിച്ച് എട്ട് പേർമരിച്ചു. ആന്ധ്രാപ്രദേശിലെ സത്യസായ് ജില്ലയിൽ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടു കൂടിയായിരുന്നു സംഭവം. കർഷക തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോറിക്ഷയ്ക്ക് മുകളിലായിരുന്നു വൈദ്യുതി കമ്പി പൊട്ടിവീണത്.
നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ വൈദ്യുതി തൂണിലിടിച്ചതിനെ തുടർന്ന് ഹൈടെൻഷൻ ലൈൻ പൊട്ടി ഓട്ടോ റിക്ഷയ്ക്ക മുകളിൽ വീഴുകയുമായിരുന്നു. പത്ത് പേരാണ് ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടുപേരും സംഭവ സ്ഥലത്തു തന്നെ പൊള്ളലേറ്റ് മരിച്ചതായാണ് വിവരം. നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും എട്ടുപേർ ദാരുണമായി മരിക്കുകയായിരുന്നു.
രണ്ടുപേരെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ഇവർക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: 8 killed as high-tension cables fall on auto in Sri Sathya Sai district
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..